Nojoto: Largest Storytelling Platform

Best ദാമ്പത്യം Shayari, Status, Quotes, Stories

Find the Best ദാമ്പത്യം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ദാമ്പത്യം quotes, ദാമ്പത്യം meaning, ദാമ്പത്യം പ്രണയം, ദാമ്പത്യ ജീവിതം, ദാമ്പത്യം കവിത,

  • 1 Followers
  • 2 Stories
    PopularLatestVideo

Aajan J K

"ഇന്നു വിവാഹിതരായ എന്റെ പ്രിയ സുഹൃത്തുക്കൾക്ക് വേണ്ടി" #കവിത #വരികൾവീണവഴികൾ #പ്രണയം #ദാമ്പത്യം #പ്രാർത്ഥന #yqmalayalam #yqquotes #yqpoetry

read more
ജീവിതം സംഗീതമാകട്ടെ
സമയമറിയാതെ പോകട്ടെ
കാലമേതുമിനിയൊരു പോലെയാകട്ടെ
അനുരാഗമിടതൂർന്നനേകം നിമിഷങ്ങൾ
പ്രണയം തുളുമ്പുന്നനേകം ദിനങ്ങളും
നിങ്ങളെ തേടിയെത്തീടട്ടെ 
തഴുകിത്തലോടുവാനായിരമോർമ്മകൾ
കാലമാ കൈകളിൽ തന്നിടട്ടെ
കനവുകൾക്കവ തുണയായി നിൽക്കട്ടെ
ആഹ്ലാദമീ വീഥി നീളെപ്പടരട്ടെ
ജീവിതത്തിൻ വരം കൂടെയുണ്ടാവട്ടെ
യാത്രയേതിലും നിങ്ങളൊരുമിച്ചു പോകട്ടെ
തമ്മിൽ നിങ്ങൾ നിഴലായ് നടക്കട്ടെ
ചുവടുകൾക്കൊപ്പമിനി ആനന്ദമുയരട്ടെ
മുന്നിലെത്തുന്ന മാത്രകളൊക്കെയും
പുഞ്ചിരിക്കുള്ള ദൂതുമായെത്തട്ടെ
ദാമ്പത്യമൊന്നിലെ ഇമ്പത്തെ മീട്ടട്ടെ
സ്നേഹമാം ബിംബത്തെ ഉള്ളിൽ തെളിക്കട്ടെ
ഇനി നന്മ മാത്രം കൂടെ വന്നീടട്ടെ
മനസ്സു നിറയെയിന്നാശംസകൾ
സൗഹൃദത്തിന്റെ പൂച്ചെണ്ടുകൾ
ഇതു പ്രിയമേറ്റമുള്ളോർക്കു മനസ്സാലെ നേരുന്ന
ഹൃദയത്തിൽ ഉതിരുന്ന ചെറു പ്രാർത്ഥന  "ഇന്നു വിവാഹിതരായ എന്റെ പ്രിയ സുഹൃത്തുക്കൾക്ക് വേണ്ടി"
#കവിത #വരികൾവീണവഴികൾ
#പ്രണയം #ദാമ്പത്യം #പ്രാർത്ഥന #yqmalayalam #yqquotes #yqpoetry

Aajan J K

#yqmalayali #കവിത #എല്ലാമായവൾക്ക് #ദാമ്പത്യം #പ്രണയം #yqmalayalam

read more
പ്രണയത്തിനാത്മാവ് ഞാൻ കണ്ടതല്ലേ
നോവുന്ന മിഴിയും ഇടറുന്ന വാക്കും
കരമൊന്നിലെൻ കരം ചേർത്തൊരാ നീയും
തളരുന്ന മെയ്യും കുഴയുന്ന നോക്കും
ഇടനെഞ്ചിലെന്നെ ഇണ ചേർത്ത നീയും
ഇരുളേറെ വീഴുന്ന നീളുന്ന യാത്രയിൽ
വഴിയേതുമാകാം എവിടേക്കുമാകാം
യാത്രക്കു കൂടെ നീയെന്നു മാത്രം #yqmalayali #കവിത #എല്ലാമായവൾക്ക് #ദാമ്പത്യം #പ്രണയം #yqmalayalam


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile