Nojoto: Largest Storytelling Platform

Best yqsongs Shayari, Status, Quotes, Stories

Find the Best yqsongs Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 13 Followers
  • 17 Stories

NASAR

■I've given you too much■
But I'm takin' back my love

 #yqbaba 
#yqquotes 
#yqdiary 
#yqlove 
#yqthoughts 
#yqsongs 
#yourquote 
#yourquotes

Aajan J K

#കുഞ്ഞിന്റെപാട്ട് #വരികൾവീണവഴികൾ #മകൾക്ക് #yqquotes #yqmalayalam #yqsongs #yqliterature

read more
ആ കുഞ്ഞിക്കവിളിൻ പുഞ്ചിരി മായെ
കനവായിരമുള്ളെൻ കുഞ്ഞിക്കിളിയുടെ
കണ്ണിൽ നോക്കിയിരിക്കും ഞാൻ

മനസ്സിനെ മൂടിയൊരാശയുമായ്
കള്ളക്കണ്ണാൽ തേടുന്നു നീ
എന്നെയൊളിക്കാൻ നല്ലൊരിടം

എവിടെയൊളിപ്പിച്ചാലും നിന്നുടെ
മനസ്സിലിരിക്കണ മോഹം
പുഞ്ചിരി നോട്ടമിടുന്നൊരു നേരം

അതു വായിക്കാനെന്നോളം
മറ്റാരുണ്ടിന്നീയുലകത്തിൽ

ചൊല്ലുക നിന്നുടെയുള്ളം നൽകുക
പകരം പുഞ്ചിരി വിരിയിക്കാൻ
കനവുകളിൽ നീ കാത്തൊരു മോഹം
പകരാം നിന്നുടെ കണ്മുന്നിൽ #കുഞ്ഞിന്റെപാട്ട് #വരികൾവീണവഴികൾ #മകൾക്ക്
#yqquotes #yqmalayalam #yqsongs #yqliterature

Aajan J K

"അങ്ങനെ പിന്നെയും ഇച്ചൂന്റെ പാട്ട്" #കുഞ്ഞിന്റെപാട്ട് #വരികൾവീണവഴികൾ #yqmalayalam #yqquotes #yqsongs

read more
ഇച്ചു പറഞ്ഞു, ഇച്ചൂനും കവിത ചൊല്ലണോന്ന്, അതും ഇച്ചൂനെപ്പറ്റി. ഇച്ചൂനൊരു പാട്ടായാലോന്ന് ഞാനും. 
'ഓ...' ന്ന് ഇച്ചൂം.

"ഈ കുഞ്ഞിച്ചിരിയിൽ എന്നുടെ
ഉള്ളം നിറയില്ലേ പൊന്നേ

ഈ കൊഞ്ചലിൽ എൻ മനമെന്നും
പൂ പോൽ വിടരില്ലേ കണ്ണേ

ഈ കുഞ്ഞാം മഴ നനയായ്
ഞാനെന്നും ഓടി വരില്ലേ

ഹൃത്തിൽ നിന്നൊരു ചുംബനമീ
കുഞ്ഞിക്കവിൾ മുത്തുകയില്ലേ"

ഞാൻ ചൊല്ലി. ഇച്ചു അക്ഷരം തിരിയാതെ കൂടെച്ചൊല്ലി. 'ഇഷ്ടായീ...'ന്ന് സാക്ഷ്യപ്പെടുത്തി.
'അച്ഛാ, ഇനി അടുത്ത പാട്ട്. അച്ഛനെ പറ്റി, പിന്നെ അമ്മേനെ പറ്റി'
പാട്ടുമായിട്ട് വരാമേ..
'ഓ...'
പയ്യെ ഞാൻ മുങ്ങി 😛 "അങ്ങനെ പിന്നെയും ഇച്ചൂന്റെ പാട്ട്"
#കുഞ്ഞിന്റെപാട്ട് #വരികൾവീണവഴികൾ 
#yqmalayalam #yqquotes #yqsongs

Aajan J K

"ഇച്ചൂന്റെ പാട്ട്" #പാട്ട് #വരികൾവീണവഴികൾ #yqquotes #yqmalayalam #yqsongs #കുഞ്ഞിന്റെപാട്ട്

read more
ഇച്ചൂന്റെ പാട്ട്

"സ്വപ്നത്തിനൂഞ്ഞാലിൽ
അച്ഛൻ നിന്നെയാട്ടുമ്പോൾ
പോകുന്നു നീയങ്ങ്
മോഹിക്കും ദൂരത്ത്

പൂവായ പൂവോട്
തേനുണ്ടോ തേനുണ്ടോ
എന്നൊന്നു ചോദിച്ചു 
നീ പോണാ നേരത്ത്

ആരാരു പാടിത്തരും
തേനൂറും നിൻ പാട്ട്
നിന്നുള്ളം തുള്ളിക്കും
നീയുള്ളാ കുഞ്ഞു പാട്ട്" "ഇച്ചൂന്റെ പാട്ട്"
#പാട്ട് #വരികൾവീണവഴികൾ 
#yqquotes #yqmalayalam #yqsongs #കുഞ്ഞിന്റെപാട്ട്

Aajan J K

"നീ ചിരിച്ചതൊക്കെയെന്റെ ജീവനിൽ പതിച്ചു ഞാൻ" #കുഞ്ഞുപാട്ട് #വരികൾവീണവഴികൾ #yqmalayalam #yqquotes #yqsongs

read more
കുഞ്ഞലേ എന്നിലെ 
തീരമിന്നു നീ കവർന്നു
കണ്ടിടാൻ വെമ്പുമാ 
പുലരിയായി നീ നിറഞ്ഞു

കുഞ്ഞിളം ചുണ്ടിലെ 
പുഞ്ചിരിക്ക് കൂട്ടിനായ്
നെഞ്ചിലെ കൂട്ടിലായ് 
വന്നതാണു തിങ്കളും

നീ നിറഞ്ഞ ചില്ലയിൽ 
മെല്ലെയൊന്നു തല്ലുവാൻ
പുഞ്ചിരി പൊഴിക്കുവാൻ 
വന്നതാണു തെന്നലും

കണ്ണിലുള്ള കുഞ്ഞു ലോകം
ഒന്നു കണ്ടു തീർക്കുവാൻ
ആവുകില്ലയാർക്കുമാർക്കും
അത്രമേൽ നിൻ കൗതുകം  "നീ ചിരിച്ചതൊക്കെയെന്റെ ജീവനിൽ പതിച്ചു ഞാൻ"
#കുഞ്ഞുപാട്ട് #വരികൾവീണവഴികൾ 
#yqmalayalam #yqquotes #yqsongs

NEERAJ SIINGH

तेरी सोच और
तेरे सान्निध्य के 
सिवा दुनिया में
और रखा क्या हैं MF #yqbaba #yqsongs #yqbollywood #yqbeauty  #YourQuoteAndMine
Collaborating with  Beena  #neerajwrites

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile