Nojoto: Largest Storytelling Platform

Best yqliterature Shayari, Status, Quotes, Stories

Find the Best yqliterature Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 6 Followers
  • 135 Stories

Aajan J K

#കവിത #വരികൾവീണവഴികൾ #yqquotes #yqmalayalam #yqpoetry #yqliterature

read more
നാം രണ്ടു പേരെന്നകലം  കുറഞ്ഞിടാൻ
ഒരുമിച്ചിരുന്നൊരാ നേരത്തു ഞാൻ
അരികിലെ ചിരിമുഴക്കത്തിനുമപ്പുറം
കേൾക്കാൻ കൊതിച്ചിരുന്നൊന്നു മാത്രം

ഞാൻ ചൊല്ലുമാ വാക്കു നീ ചൊല്ലുകിൽ
പിന്നെ ഏതാകിലും പാട്ടിനീണം വരും
ആ രാഗമെൻ കൂടെ നീ പാടുകിൽ
പിന്നെ ആരാകിലും കേൾവിയും സുന്ദരം

എന്നിട്ടുമകലങ്ങളകലങ്ങളായ് മാത്രം
അറിയുന്ന ജീവിതം തുടരുന്നിതാ
പങ്കിടാ കനവിനാൽ തമ്മിൽ തളച്ചു നാം
ഇരുവഴിയിലിരുൾ മാത്രമാകുന്നിതാ #കവിത #വരികൾവീണവഴികൾ
#yqquotes #yqmalayalam
#yqpoetry #yqliterature

Aajan J K

#yqquotes #yqmalayalam #yqpoetry #yqliterature #കവിത #വരികൾവീണവഴികൾ

read more
നാട്ടാരുടെ നേരംപോക്കിനു
പാട്ടായവരൊരുപാട്
നാൽക്കവലക്കഥകളിലേറി
നീറിനടന്നവരൊരുപാട്

പോകും വഴിയെ കണ്ണുകൾ നീളെ
കാലടിയിൽ കാതുകൾ കൂർക്കെ
തല കുമ്പിട്ടങ്ങു നടന്നിട്ടാദിനമാകെ
ഉറക്കമൊഴിച്ചു പഴിച്ചവരേറെ

ഒരു വഴിയെന്തിന് പോയെന്നിനിയും
ഒരുപാടാളെ ബോധിപ്പിക്കാൻ
ജീവിതമെന്തിനു ജീവിച്ചെന്നൊരു
മൊഴി കൂടിയവർക്കു കൊടുക്കാൻ

അങ്ങനെയിന്നും ജീവിക്കുന്നവർ
അറിയാനായി പറയാനൊന്ന്
നല്ലനടപ്പിനു നിന്നു കൊടുത്താൽ
നിണമൂറ്റും നിങ്ങളെ മാറ്റും

ജീവിതമൊന്നതു ജീവിച്ചീടുക
കേൾക്കാമൊക്കെ, എടുക്കുക വേണ്ടത്
സ്വയമെന്നും ബോധിപ്പിക്കുക;
"ഞാനെന്റെ ശരിയിൽ നടന്നു" #yqquotes #yqmalayalam #yqpoetry #yqliterature 
#കവിത #വരികൾവീണവഴികൾ

Aajan J K

#കവിത #വരികൾവീണവഴികൾ #yqquotes #yqmalayalam #yqpoetry #yqliterature

read more
നാം ആത്മനിന്ദയ്ക്കായ്‌ കുറിച്ചിട്ട വാക്കുകൾ..

കാലമകലത്തിലൊരു കനവു കണ്ടാൽ
പിന്നെ ഓർമ്മ മരവിച്ചവർക്കൊന്നു ചേരാം
കവിത ചൊല്ലാം വീണ്ടുമധരമൂറ്റാം
ജീവൻ പടർത്തുമാ ചോല നീളെ

ഒടുവിലുള്ളു നീറ്റുന്നൊരാ വരികൾ മൂളി
പുണരാതെ, നോട്ടമൊട്ടുമിടയാതെ
തിരികെ വിളിയില്ലാതെ വീണ്ടുമകലാം

പിന്നെയും ചുവടൊന്നു മുന്നോട്ടു വെക്കിൽ
നീട്ടുന്നുവാരോ നമുക്കുള്ള കത്തിൽ
ചുവപ്പുള്ള വാക്കാലൊരു തെറ്റു കൂടി

തിരുത്തില്ലയെങ്കിൽ വഴികൾ രണ്ട്;
വായിച്ചു നോക്കാതെ കളയാം,
പതിവു പോൽ വായിച്ചു നോക്കി മറക്കാം.

രണ്ടാകിലും, നാമേറെയടുത്തവരത്രമേലന്യരും.
തിരുത്താതെ തുടരുമാ
നാമെന്നൊറ്റ വാക്കിലകപ്പെട്ട വേർപെട്ട രണ്ടു പേർ. #കവിത #വരികൾവീണവഴികൾ 
#yqquotes #yqmalayalam 
#yqpoetry #yqliterature

Aajan J K

#കവിത #വരികൾവീണവഴികൾ #yqquotes #yqmlayalam #yqpoetry #yqliterature

read more
സ്വാതന്ത്ര്യമുണ്ടായിരിക്കട്ടെ ഹൃത്തിലും
ചിന്തയെത്തേണ്ട ദൂരം വരേയും
ചിന്ത ഇല്ലാതെ നാമെന്ന വാക്കിനെ
നാട്ടി വെക്കും പതാക മനസ്സിലും #കവിത #വരികൾവീണവഴികൾ 
#yqquotes #yqmlayalam #yqpoetry #yqliterature

Aajan J K

#വരികൾവീണവഴികൾ #കവിത #yqquotes #yqpoetry #yqmalayalam #yqliterature

read more
അങ്ങനെയൊക്കെയല്ലെ "നമ്മൾ" ആവേണ്ടത്...

കാഴ്ചകൾ പലതായിരിക്കാം നമുക്ക്
എങ്കിലുമൊന്നിച്ചു കാണാനിറങ്ങാം

കനവുകൾ പലതായിരിക്കാം നമുക്ക്
എങ്കിലുമൊരുമിച്ചൊരിടത്തുറങ്ങാം

ചിന്തകൾ പലതായിരിക്കാം നമുക്ക്
എങ്കിലുമെല്ലാം പരസ്പരം പറയാം

തെറ്റുകൾ പലതായിരിക്കാം നമുക്ക്
എല്ലാം തമ്മിൽ തിരുത്താൻ ശ്രമിക്കാം

അറിവുകൾ പലതായിരിക്കാം നമുക്ക്
അവ നാമന്യോന്യം പങ്കിട്ടെടുക്കാം

തീരം പലതായിരിക്കാം നമുക്ക്
തീരും വരെ നാം തുണയായിരിക്കാം #വരികൾവീണവഴികൾ #കവിത
#yqquotes #yqpoetry #yqmalayalam #yqliterature

Aajan J K

#ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ #yqmalayalam #yqquotes #yqliterature #yqwriteups

read more
വിലപിക്കുന്നവരുടെ ദർപ്പണം

"വീണ്ടുവിചാരമെന്ന വ്യാജേന എഴുതി വെച്ച ഇടങ്ങളിൽ പൊടി പിടിച്ചു കിടക്കുന്നു. സ്വയമെടുത്തു വായിക്കാത്ത സ്വപ്നങ്ങളേയും കൊത്തി, ഇനിയും വായിച്ചു മടുക്കാത്ത ഒരു പക്ഷി പറന്നു പോകുന്നു. വീണ്ടും വെയിൽ വീണ മനസ്സിൽ ആരും കാത്തിരിക്കുന്ന ചിലതൊക്കെ വിരുന്നെത്തുന്നു."

കാലത്തിന്റെ അടിത്തട്ടിൽ ഞങ്ങൾ കൊഴിഞ്ഞു കിടക്കുന്നെന്നും, ആരും ഓർമ്മ പുതുക്കുന്നില്ലെന്നും, തിരക്കേറിയ വഴികളിലവർ നടന്നു പോകുന്നെന്നും, ഒരു ചവറ്റു കുട്ടയിൽ പ്രായാധിക്യം മൂലം ഓർമ്മ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഞങ്ങൾ മരണമെത്തുന്നതിനു മുന്നേ ഒരവസാന സമരത്തിനൊരുങ്ങുമെന്നും, അങ്ങനെയങ്ങനെ  ഞാനെനിക്കെഴുതിക്കൊണ്ടിരുന്ന ഉപേക്ഷിക്കപ്പെട്ട കത്തുകളോരോന്നും
പരാതിപ്പെട്ടു കൊണ്ടേയിരിക്കുന്നു.  #ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ 
#yqmalayalam #yqquotes #yqliterature #yqwriteups

Aajan J K

#കവിത #വരികൾവീണവഴികൾ #yqquotes #yqpoetry #yqliterature

read more
സൊറ പറയും കാലത്തീന്ന്
സ്വയമറിയും കാലത്തോട്ട്
കനവൊക്കെയെടുത്തു പിടിച്ച്
പോകുന്നൊരു പോക്കാണേ

ആരാരും കാണാത്തൊരു ചിരി
ആ കവിളിൽ വിടരുന്നുണ്ടേ
ആരോടും പറയാത്തൊരു കഥ
ആ നെഞ്ചമുയർത്തുന്നുണ്ടേ

ഒരു കാര്യം പലതായിട്ട്
പലടത്തും പറയുന്നോർക്ക്
പറയാനൊരു കാര്യം നൽകാൻ
മടി വേണ്ടാ പോക്കാണേ

ഉയിരാലിന്നുയരത്തേക്ക്
പട വെട്ടി കേറുന്നോർക്ക്
ഈയുള്ള ഇരുട്ടും തുണയേ
എതിരിടുമാ വാക്കും തുണയേ #കവിത #വരികൾവീണവഴികൾ 
 #yqquotes #yqpoetry #yqliterature

Aajan J K

#കവിത #വരികൾവീണവഴികൾ #yqquotes #yqmalayalam #yqpoetry #yqliterature

read more
ആരും വരാത്തൊരു നേരത്ത്
ആരുമില്ലാത്തെന്റെ ചാരത്ത്
നീ വന്നിരുന്നെന്നൊരോർമ്മയുണ്ട്
കണ്ണീർ തുടച്ച കഥയുമുണ്ട്

ഒന്നോ രണ്ടോ ഓർമ്മ പുതുക്കാൻ
ഒന്നിനുമല്ലാതെ ഒന്നിച്ചിരിക്കാൻ
നമ്മളെപ്പോലൊരു നമ്മളെത്തേടി
കാലം കടന്നു നടന്നു പോകുമ്പോൾ

ഏതോ വഴിയിലാ കാൽപ്പെരുമാറ്റം
എന്നോ മറന്നൊരു നിൻ നിഴലാട്ടം
പണ്ടത്തെ പുഞ്ചിരിക്കിന്നിന്റെ മാറ്റം
എന്നിട്ടും നെഞ്ചിന്റെ കോണിലേക്കോട്ടം

ചില്ലയെത്തേടും ചില കിളിപ്പാട്ടുകൾ
ഇന്നിനി നിന്നെക്കുറിച്ചായി മാറെ
അന്നൊരു കാറ്റിലായ് ഞെട്ടറ്റു വീണില
തന്നിലൊരു മഴ പെയ്തിറങ്ങുന്നു #കവിത #വരികൾവീണവഴികൾ 
#yqquotes #yqmalayalam 
#yqpoetry #yqliterature

Aajan J K

#കവിത #വരികൾവീണവഴികൾ #yqquotes #yqpoetry #yqmalayalam #yqliterature

read more
കനവിന്റെ ഒരു തുള്ളി കണ്ണിൽ തടഞ്ഞാൽ
പുഞ്ചിരിക്കാറുണ്ട് ഞാനന്നുമിന്നും
വരിയൊന്നിൽ നിറയുന്ന നിഴലിന്റെ മറവിൽ
ഞാൻ മുഴുകി നിൽക്കുമെൻ പ്രാണന്റെ വ്യഥയിൽ

ആരുമേ കേൾക്കാത്ത കവിതയീ നെഞ്ചിൽ
ആഴത്തിലമരുന്നൊരോർമ്മയായ് മാറെ
ഉള്ളു നീറ്റുന്നൊരാ നോവിന്റെയൊപ്പം
കേൾപ്പു ഞാൻ ഉച്ചത്തിലാത്മ ഗീതത്തെ
 #കവിത #വരികൾവീണവഴികൾ
#yqquotes #yqpoetry #yqmalayalam #yqliterature

Aajan J K

#കവിത #വരികൾവീണവഴികൾ #yqquotes #yqmalayalam #yqpoetry #yqliterature

read more
ഈ വരിയുടെ അകതാരിൽ 
നിന്നൊരു വരി കൂടി തിരിയുന്നുണ്ട്

ഒരു പുഞ്ചിരി നുകരുമ്പോൾ ഞാൻ
പഴമയിലേക്കൊന്നോടാറുണ്ട്

പല നാളിലെ ഓർമ്മ പെറുക്കി
കൂട്ടിയടുക്കി കൂട്ടിനിരുത്തെ

തോരാത്തൊരു വാക്കിൻ മഴയിൽ
ചിരി പെയ്ത നിലാവിൻ കൂടെ

ഞാനേറെ നടന്നെന്നോർമ്മ...
 #കവിത #വരികൾവീണവഴികൾ 
#yqquotes #yqmalayalam #yqpoetry #yqliterature
loader
Home
Explore
Events
Notification
Profile