Nojoto: Largest Storytelling Platform

Best എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ Shayari, Status, Quotes, Stories

Find the Best എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 5 Stories

Aajan J K

#എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 5】 #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ #എഴുത്ത്‌ #yqmalayalam #yqmalayalamquotes #yqquotes

read more
ചോദിച്ചതിങ്ങനെയൊക്കെയാണ്:
"ആരെക്കുറിച്ചാണ് എഴുതുന്നത്? ആരെയോർത്താണ് നൊമ്പരപ്പെടുന്നത്? ആർക്കു വേണ്ടിയാണ് സന്തോഷിക്കുന്നത്? ആരെയാണ് വിമർശിക്കുന്നത്?"

"ആരെയുമല്ല, എന്നാൽ ആരെയുമാവാം."

"എന്താണങ്ങനെ?"

"എഴുതുന്നവർ സ്വയം എഴുതുക മാത്രം ചെയ്താൽ അത് ഭാഗികമായിപ്പോകും. എല്ലാവർക്കും വേണ്ടി എഴുതണം. എല്ലാത്തിനെക്കുറിച്ചും എഴുതണം. 
വേർതിരിവില്ലാതെ, ഭയമില്ലാതെ, മനസ്സു തുറന്നെഴുതണം. ചിന്തകൾക്കകത്തു കടന്നെഴുതണം. എന്നാൽ സ്വയം എഴുതാതെ ഇരിക്കുകയുമരുത്. വികാരങ്ങളും, വിചാരങ്ങളും, അനുഭവങ്ങളും പങ്കു വെച്ചില്ലെങ്കിലും എഴുത്തു ശോഷിച്ചു പോകും. സങ്കൽപ്പവും യാഥാർഥ്യവും കൈ കോർത്തു നടന്നാലെ വായന ഒരനുഭൂതിയായി മാറുകയുള്ളൂ.
എഴുത്തു വായനയുടെ അകമറിഞ്ഞാവണം, വായനയുടെ കണ്ണു തുറപ്പിച്ചു സത്യങ്ങൾ കാട്ടിക്കൊടുക്കുന്നതാവണം, ഒപ്പം കണ്ണടച്ചു സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതുമാവണം." #എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 5】
#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ #എഴുത്ത്‌
#yqmalayalam #yqmalayalamquotes #yqquotes

Aajan J K

#എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 4】 #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ #എഴുത്ത്‌ #yqmalayalam #yqmalayali #yqmalayalamquotes #yqquotes

read more
"ഇന്നത്തെ ചിന്തകൾക്ക് അപചയം സംഭവിച്ചിട്ടുണ്ടോ?"
"ഉണ്ട്, ചിന്തകൾക്കും മനസ്സിനും മാത്രമല്ല അവ കോറിയിടുന്ന സാഹിത്യത്തിനു വരെ"
"അതെന്തേ?"
"സാഹിത്യം, അതിന്റെ മാത്രം സൗന്ദര്യം തിരയുന്ന ലോകത്താണ് നമ്മൾ."
"സമൂഹത്തിന്റെ ആകുലതകൾ പകർത്തിയെടുക്കുന്നതിൽ പരാജയപ്പെടുന്നുവെന്നാണോ?"
"ഒക്കെ പകർത്തുന്നുണ്ട്. എന്നാൽ ലക്ഷ്യം വഴി മാറി പോയിരിക്കുന്നു. സ്രഷ്‌ടാവു സ്വയം സംതൃപ്തിപ്പെടുത്തുന്നിടത്തേക്ക് ചുരുങ്ങിപ്പോകുന്നു. ചിന്തകൾ ഒഴുക്കിൽപ്പെടുന്നു."
"അതെങ്ങനെ മറി കടക്കും?"
"തൂലികയിൽ നിന്നുതിരുന്ന വരികളെ സ്വയം ശ്രവിക്കണം. വായനക്കാരന്റെ മനസ്സിൽ ആശയം അലയടിക്കുമെന്നുറപ്പു വരുത്തണം. എഴുതും മുന്നെ പറയാൻ മനസ്സിന് എന്തെങ്കിലുമുണ്ടെന്നു തീർച്ചപ്പെടുത്തണം. ഭംഗിയിൽ തളച്ചിടാതെ രചനകളെ ആശയത്തിനാൽ ബന്ധിക്കണം. ആ ബന്ധനം വായിക്കുന്നവരുടെ സ്വാതന്ത്ര്യം കവരാത്ത രീതിയിൽ, ഒന്നും അവരിൽ അടിച്ചേല്പിക്കപ്പെടാതെ യഥേഷ്ടം ചിന്തിപ്പിക്കുന്ന തരത്തിൽ ആകണം. അതിന് നിഷ്പക്ഷമായി എഴുതണം. തെറ്റായ ഒരു ചിന്ത ഒരിക്കലും പകർന്നു കൊടുക്കില്ലെന്ന ധീരമായ തീരുമാനം വേണം. ഈ എഴുത്തിന്റെ വേരു വലിച്ചെടുത്തതൊക്കെ അരിച്ചെടുത്തതിന്റെ സത്ത മാത്രം പ്രയാണം തുടരുമെന്നുറപ്പു വരുത്തണം. അത് വായനയേറ്റു വളരുന്ന മനമാകുന്ന ശിഖരങ്ങളെ വാനോളം വളർത്താനല്ല, വിശിഷ്ടമായ നന്മ നിറഞ്ഞ ഫലങ്ങൾ മാത്രം അവയിൽ സൃഷ്ടിക്കപ്പെടാൻ വേണ്ടിയാണ്. 
ഓർമ്മ വേണം, ഒരു ചെറിയ വരി യുഗങ്ങൾ സഞ്ചരിക്കും." #എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 4】
#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ
#എഴുത്ത്‌
#yqmalayalam #yqmalayali 
#yqmalayalamquotes #yqquotes

Aajan J K

#എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 3】 #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ #എഴുത്ത്‌ #yqmalayalam #yqmalayali #yqmalayalamquotes #yqquotes

read more
എല്ലാ വരികളും സംഭവിക്കപ്പെടാൻ സാധ്യതയില്ല. മനസ്സിന്റെ അവസ്ഥാന്തരങ്ങൾ എഴുതിപ്പിടിപ്പിക്കുന്ന എല്ലാം നടന്നുവെന്നുമിരിക്കില്ല. എങ്കിലും എഴുത്തിന് അതിന്റേതായ സത്യമുണ്ട്. ഒരു വികാരത്തിന്റെയോ വിചാരത്തിന്റെയോ ഔന്നത്യത്തിൽ രൂപമെടുക്കുന്ന സാഹിത്യ പ്രപഞ്ചം ഒരു വായനക്കാരനിൽ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും. ഒരു സാഹിത്യവും വായനക്കാരെ അന്ധമായി സ്വാധീനിക്കാനല്ല, മറിച്ച്‌ അവരുടെ ചിന്താ ധാരയിൽ കൂടി കടന്ന് അവർക്കിണങ്ങിയ രൂപത്തിലേക്ക് പരിണാമം പ്രാപിക്കാനാണ്. അവിടെ എഴുത്തുകാരന്റെ മനസ്സിന്റെ പ്രതിഫലനം അതിന്റെ സദുദ്ദേശത്തെ പ്രാപിക്കുന്നു. അതിനാൽ എഴുതപ്പെട്ട ആത്മാവുള്ള വരികളിൽ പശ്ചാതപിക്കേണ്ട ആവശ്യമില്ല, അവ ഒരു വ്യക്തിയേയും, ആ വ്യക്തിയുടെ സമാനമായ വൈകാരികതയേയും കൈകാര്യം ചെയ്യാൻ ഭാവിയിൽ ഉപയോഗപ്രദമാകും. മനസ്സ് തുറന്നെഴുതുക എന്നത് കുറ്റമല്ല, അത് ഏറ്റവും വലിയ ആവശ്യകതയാണ് - സാഹിത്യത്തിന്, സാഹിത്യം പ്രതിനിധാനം ചെയ്യാൻ ബാധ്യസ്ഥമായ സമൂഹത്തിന്റെ ഉൾക്കാഴ്ചയ്ക്ക്. #എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 3】
#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ
#എഴുത്ത്‌
#yqmalayalam #yqmalayali 
#yqmalayalamquotes #yqquotes

Aajan J K

#എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 2】 #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ #എഴുത്ത്‌ #yqmalayalam #yqmalayali #yqmalayalamquotes #yqquotes

read more
വരികളുടെ ഉള്ളറകൾ കടന്ന് അകക്കാമ്പു രുചിക്കാൻ, കാവ്യത്തെ അല്ലെങ്കിൽ കഥയെ പ്രണയിക്കുന്ന ഒരാൾക്കു മാത്രമേ കഴിയൂ. എന്നാൽ ആ പ്രണയിതാവിനെ ലക്ഷ്യത്തിൽ എത്തിക്കുക എന്നത് ഒരെഴുത്തുകാരന്റെ ധർമ്മമാണ്. ഉള്ളു തേടി വരുന്നയാൾക്ക് സഞ്ചാര പഥം മാത്രമല്ല, വഴി വിളക്കും, ദിശാ സൂചികയും, പാഥേയവും, തണലിടങ്ങൾ പോലും നൽകുന്ന എഴുത്തുകാരനെ വായിക്കാൻ, കണ്ടെത്താൻ കൂടുതൽ അന്വേഷകർ എത്തും. അതിന് വേണ്ടത് അത്തരം അനേകം വഴികൾ തേടി അന്യമായ വരികളിലൂടെ യാത്ര പോകുക തന്നെയാണ്. വഴികൾ തേടി ഏറെ അനുഭവ പരിചയമുള്ളവർക്കാണല്ലോ, വഴികളിലേക്കുള്ള എളുപ്പ വഴികളും സൂചനകളും നൽകാൻ കഴിയുക. #എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 2】
#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ
#എഴുത്ത്‌
#yqmalayalam #yqmalayali 
#yqmalayalamquotes #yqquotes

Aajan J K

#എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 1】 #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ #എഴുത്ത്‌ #yqmalayalam #yqmalayali #yqmalayalamquotes

read more
എഴുതുന്നവന്റെ ജനനം എവിടെയാണ്?
ചിന്തകൾ അടിഞ്ഞു കുന്നു കൂടുന്നിടത്തല്ല,
ചിന്തയിൽ അലഞ്ഞു സ്വയം തിരയുമ്പോഴാണ്. പോയ വഴികളെ തിരിഞ്ഞു നോക്കി, വിലപ്പെട്ട ചില പുൽക്കൊടികൾ തിരഞ്ഞു നോക്കി, ഒടുവിലവ തിരിച്ചു പിടിക്കുമ്പോഴാണ്. അവിടെ ഓർമ്മകൾ അതിജീവനം അറിയുന്നു. പിന്നെയതാ ജനനം. തൂലിക ജീവിതം ചുരത്താൻ തുടങ്ങുന്നു. #എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 1】
#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ
#എഴുത്ത്‌
#yqmalayalam #yqmalayali 
#yqmalayalamquotes

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile