Nojoto: Largest Storytelling Platform

Best പൊയസി Shayari, Status, Quotes, Stories

Find the Best പൊയസി Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 9 Stories

Allan Andrews

🌿💚🌿😺🙏 Namaste 🌿🕊️🙂🎩 #മൗനമൊഴികൾ #പൊയസി #കനൽ #ഉള്ളം #mickeyheart #yqmalayali #yqbaba #yqdidi

read more
വാതിലുകൾ അടക്കുന്നു
ജനലുകൾ തുറക്കുന്നു
ഇനി മൗനം മാത്രം...
എന്താകിലും മൗനം മാത്രം.
 🌿💚🌿😺🙏 Namaste 🌿🕊️🙂🎩 #മൗനമൊഴികൾ #പൊയസി #കനൽ #ഉള്ളം #mickeyheart #yqmalayali #yqbaba #yqdidi

Allan Andrews

These lines are the expression of a true incident. #കാവ്യവേദന #കവിത #മലയാളം #malayalam poetry #yqmalayalam #yqmalayali #പൊയസി

read more
കാഴ്ച്ച

വട്ടമിട്ടു പറന്നൊരാച്ചിറകിൻ 
കീഴിലണയുന്നൊരാത്മാവിൻ താളം
അറിയാതെ പോയൊരാക്കുട്ടരിൽ
അറിയാതെ കണ്ടതാണു ഞാൻ
കദനമൊഴികൾ ചൊരിയുന്നതാണോ ? 
എങ്കിലും സോദരാ നിനക്കിതെങ്ങനെ
ഭവിച്ചുവെന്നു കേഴുന്നതാണോ ?  
മൃതതോഴനെയിനിയൊപ്പം ചേർക്കാൻ 
കഴിയില്ലെന്നു നീറുന്നതാണോ ? 
"ക്രാക്രാ"യെന്നൊരാനോവിൻ ശബ്ദം  
ആഴത്തിലറിഞ്ഞ സ്നേഹിതർ  
ഒരുമിച്ചുകൂടിയതെങ്ങനെയെന്നറിയാതെ,
മരച്ചില്ല ലെൻകമ്പികളിൽ
തീർത്തവരണിചേരുന്ന നേരം  
ചീറിപ്പാഞ്ഞൊരാവണ്ടിയുമാ-
കാകനിലേറിക്കടന്നുപോയി;  
അറിയാതെ പോയൊരാകൂട്ടരിൽ 
അറിയാതെ കണ്ടതാണ് ഞാൻ, 
മറയാതെ നിന്നയീ ഓർമ്മകൾ.  These lines are the expression of a true incident. #കാവ്യവേദന #കവിത #മലയാളം #malayalam #poetry #yqmalayalam #yqmalayali #പൊയസി

Allan Andrews

#കവിത #മലയാളം #yqmalayali #100thquote 🌿💚🌿 #malayalam #napowrimo19 life #പൊയസി

read more
തോഴൻ 

എത്രയേറെ സ്നേഹിച്ചിരുന്നു 
തോഴാനിന്നെ ഞാൻ, 
എത്രയേറെ കണ്ടതാണ്
നിൻ മുഖമെൻ കണ്ണുകൾ. 
ഒരു വാക്ക് ചൊല്ലാതെ 
പോയ് മറഞ്ഞു നിൻ ജീവൻ; 
അറിയാതെ പോയി ഞാൻ 
നിന്നുടെ വേർപാട്. 
പലനേരമറിയുവാൻ 
നോക്കി ഞാൻ നിൻ മുഖം 
എങ്കിലും ആ നേരമറിയാതെ പോയി ഞാൻ
ഒരു വാക്കു ചൊല്ലാതെ,
പലവാക്കു കേൾക്കാതെ 
ഓടി നീയെന്നുടെ വേഗം കൂട്ടുവാൻ. 
 മന്ദസ്മിതമായ പത്തുപത്തെന്നനേരം 
 കാട്ടിമറഞ്ഞ നിന്നുടെ പൂമുഖം, 
 ആയിരം സഖികളെക്കാൾ സുന്ദരം 
ഘടികാരമേ നിൻ തുടിക്കുന്ന വദനം. #കവിത #മലയാളം #yqmalayali #100thquote 🌿💚🌿   #malayalam #napowrimo19 #life   #പൊയസി

Allan Andrews

#Collab #പകലിനൊടുവിൽ #മലയാളം_ഇഷ്ടം #മലയാളം #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #പൊയസി

read more
പച്ചവെള്ളത്തിൻ മധുരവും

ഇളം തെന്നലിൻ തണുപ്പും

കട്ടൻക്കാപ്പിതൻ ചൂടും

പ്രാവുകൾ തൻ കുറുകലും

പ്രഭാത സ്വപ്നലോകങ്ങളും

പിന്നെയെൻ ആത്മാവും

ഞാനെന്ന കുട്ടിക്കുരങ്ങും

അത്രതന്നെ ഇന്നിൻ വിശേഷങ്ങൾ. 

#collab 
 #പകലിനൊടുവിൽ #മലയാളം_ഇഷ്ടം #മലയാളം

#yqmalayalam   #YourQuoteAndMine
Collaborating with YourQuote Malayali  #പൊയസി

Allan Andrews

അവധിക്കാലം ഓർമകളുടെ പൂക്കാലമാണ് ഇപ്പോൾ സമ്മാനിക്കുന്നത്💐💐💐 ആ കാലത്തിലേക്ക് ഒന്നെത്തിനോക്കി ഈ #rapidfire മത്സരത്തിൽ പങ്കെടുക്കൂ✌️✌️ ഇന്ന് 9:00pm വരെയാണ് സമയം. #Collab ചെയ്യാം മികച്ച സൃഷ്ടി എന്നത്തേയും പോലെ ഇന്ന് തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. വേഗമാകട്ടെ, ആ വേനൽക്കാല ഓർമ്മകൾ കഥകളും, കവിതകളുമായി ഇവിടെ വിടരട്ടെ💜💜💜 #അവധിക്കാലം #malayalamrapidfirechallenge #YourQuoteAndMine #yqmalayalam #പൊയസി

read more
മഴപെയ്തനാളിൽ...

മാവിൻ ചുവട്ടിൽ...

മാമ്പഴം കൈയ്യിൽ...

ഓടിയൊരു വഴിയിൽ...

മഴയെന്റെ പിന്നിൽ...

ഞാനതിൻ മുന്നിൽ...

വീണു ഞാൻ വഴിയിൽ....

അശ്രുവെൻ കണ്ണിൽ...

നിണമെന്റെ കാലിൽ...

 അവധിക്കാലം ഓർമകളുടെ പൂക്കാലമാണ് ഇപ്പോൾ സമ്മാനിക്കുന്നത്💐💐💐
ആ കാലത്തിലേക്ക് ഒന്നെത്തിനോക്കി ഈ #rapidfire മത്സരത്തിൽ പങ്കെടുക്കൂ✌️✌️
ഇന്ന് 9:00pm വരെയാണ് സമയം.

#collab  ചെയ്യാം  മികച്ച സൃഷ്ടി എന്നത്തേയും പോലെ ഇന്ന് തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

വേഗമാകട്ടെ, ആ വേനൽക്കാല ഓർമ്മകൾ കഥകളും, കവിതകളുമായി ഇവിടെ വിടരട്ടെ💜💜💜
#അവധിക്കാലം #malayalamrapidfirechallenge

Allan Andrews

#ആൽബം #yqmalayali #Collab #malayalamquotes #പൊയസി

read more
                🌿ആൽബം 🌿

നിറയുന്ന ഓർമ്മതൻ മാധുര്യം ചൊല്ലുവാൻ 

ഇല്ലില്ല വാക്കുകൾ അധരത്തിന്.

ചിത്രങ്ങളെന്നുമേ സ്നേഹത്തിനോർമ്മകൾ

ലാവണ്യചാരുത പുൽകിടുന്നു.

പഴമതൻ വർണ്ണങ്ങളെന്നുമീ ഹൃത്തിനെ

കൃതജ്ഞതാചിത്തമായ് തീർത്തിടുന്നു. #ആൽബം #yqmalayali #collab #malayalamquotes #പൊയസി

Allan Andrews

#Collab #അടയാളങ്ങൾ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #പൊയസി

read more
എല്ലാമറിയുന്നൊരു കാലം

ചൊല്ലി ചൊല്ലി അടയാളം 

ഒന്ന്, മനുഷ്യന് ഭൂപാളം...

 രണ്ട്, ഭൂവിലെ മറുപാളം...

ഐ!!! എന്തൊരു മേൽഭാരം...

പുൽകാൻ കഴിയില്ലൊരുനാളും

അടയാളത്തിൽ  വാഴ്വായാൽ. 

#collab #അടയാളങ്ങൾ 
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali  #പൊയസി

Allan Andrews

നാളെ അന്താരാഷ്ട്ര നാടക ദിനം. ജീവിതം, ബന്ധങ്ങൾ, രാഷ്ട്രീയം എന്ന്. വേണ്ട സകലതിലും നാടകത്തിൻ്റെ അംശങ്ങൾ ഒളിഞ്ഞും, തെളിഞ്ഞും കിടക്കുന്നു! #Collab ചെയ്യൂ✌️ #നാടകം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക✌️✌️ #WorldTheatreDay #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #പൊയസി

read more
ഉലകം തന്നുടെ അകമെന്നറിയാൻ

മറ മറ മറന്ന നാടകമേ...

കലികാലത്തിൻ കലയും നടനം;

എലിയും പുലിയായ് ചമയുന്നു,

എങ്ങോട്ടോയിന്നോടുന്നു;

കലയും കലിപോൽ കലികാലം.

 നാളെ അന്താരാഷ്ട്ര നാടക ദിനം. 

ജീവിതം, ബന്ധങ്ങൾ, രാഷ്ട്രീയം എന്ന്. വേണ്ട സകലതിലും നാടകത്തിൻ്റെ അംശങ്ങൾ ഒളിഞ്ഞും, തെളിഞ്ഞും കിടക്കുന്നു!

#collab ചെയ്യൂ✌️ #നാടകം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക✌️✌️
#worldtheatreday
#yqmalayalam   #YourQuoteAndMine
Collaborating with YourQuote Malayali #പൊയസി

Allan Andrews

ഏഴുവരിയിലെ വാക്കുകൾ. #yqbaba #yqmalayali #പൊയസി

read more
  നാക്ക്

എനിക്കുണ്ടൊരു നാക്ക് 

നിനക്കുണ്ടൊരു നാക്ക്

എല്ലില്ലാത്തൊരു നാക്ക്

തല്ലുണ്ടാക്കും  നാക്ക് 

പുകിലുണ്ടാക്കും നാക്ക്

കൂട്ടുണ്ടാക്കും  നാക്ക്

ചൊല്ലിയതെല്ലാം വാക്ക്. ഏഴുവരിയിലെ വാക്കുകൾ. #yqbaba #yqmalayali #പൊയസി


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile