Nojoto: Largest Storytelling Platform

Best എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം Shayari, Status, Quotes, Stories

Find the Best എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 7 Stories

Aajan J K

#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 14】 "ഒരു വ്യത്യസ്തതയ്ക്കു വേണ്ടി ഈ ഭാഗത്തിലെ ചിന്ത ഒരു ചെറിയ കവിതയിലൂടെയാവട്ടെ..." #എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ #കവിത

read more
പല വട്ടം കേട്ടൊരു ചോദ്യം,
ഉള്ളു നിറഞ്ഞു കവിഞ്ഞാലെഴുതാൻ
പിന്നെന്തിനു വൈഷമ്യം...?

ഉത്തരമൊന്നു ചിരിച്ചു പറഞ്ഞത്,
വെറുതെ മനസ്സു പകർത്തിടുകിൽ
പകരാമനുഭവമതു പോലെ
എങ്കിലുമുള്ളിനെ നൽകും മുന്നെ
സ്വയമൊരു വായന അനിവാര്യം..!

ഒന്നും ഒളിപ്പിക്കാനല്ല..
വെറുതെ മോടി പിടിപ്പിക്കാനല്ല...

പകരാൻ നോക്കുമൊരാശയമാദ്യം
വരികളിൽ നിന്നു സ്വയം വായിക്കുക
പകരും വരികളിലുള്ളൊരു ഭാവം
വായന നൽകുന്നുണ്ടെന്നറിയുക

ചുരുക്കമിങ്ങനെ ചുരുക്കിയെഴുതാം:

"വായനയറിയും മുന്നെ
വായന തന്നിരിപ്പിടത്തിൽ
എഴുത്തിരുന്നൊരു വായന വേണം"— % & #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 14】
"ഒരു വ്യത്യസ്തതയ്ക്കു വേണ്ടി ഈ ഭാഗത്തിലെ ചിന്ത ഒരു ചെറിയ കവിതയിലൂടെയാവട്ടെ..."
#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ #കവിത

Aajan J K

#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 12】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ

read more
ഒരു വാക്കിന് ഒരു വരിയും നിരയുമുണ്ട്.
മാത്രമല്ല ആഴവും പരപ്പും ഉയരവും കൂടി ഉണ്ട്. വരിയിൽ അതിനോടു ചേർന്ന് വേറിട്ട അർത്ഥം ജനിപ്പിക്കുന്ന കൂട്ടാളികളെങ്കിൽ, നിരയിൽ പിന്നിൽ അതിന്റെ പൂർവ്വികരും, മുന്നിലതിന്റെ പിന്തുടർച്ചക്കാരും. വാക്കിന്റെ ഉയരം, എഴുതുന്നവർ കണ്ടെത്തിയ സങ്കല്പ ലോകത്തിന്റെ വാനോളമുണ്ട്, അവരുടെ ജീവിതാനുഭവങ്ങളുടെ കൊടുമുടിയോളമുണ്ട്. ആഴമാകട്ടെ, വായിക്കുന്നവരുടെ മനസ്സിന്റെ അടിത്തട്ടോളം, അവരുടെ ചിന്തയുടെ വേരുകൾ ചെന്നിറങ്ങിയ ആ ഭൂമികയോളം. വാക്കു പരന്നു കിടക്കുന്നതോ വായനാനുഭവങ്ങളുടെ അതിരോളം, അവർ കടന്നു പോയ കാഴ്ച്ചയുടെ വനാന്തരങ്ങളോളം,
ജീവിതം കൊണ്ടവരെതിരേറ്റ കാഴ്ച്ചപ്പാടിന്റെ അറ്റത്തോളം. പിന്നേയുമേറെയേറെ നീണ്ടു പോകും വാക്കിന്റെ തലങ്ങളെ അറിയാൻ ഇറങ്ങി തിരിച്ചാൽ. അങ്ങനെ നിർവചനത്തിനതീതമായ ഒരു ഘടനയുണ്ട്, ആകാരമുണ്ട്, വൈവിധ്യങ്ങളുണ്ട് വാക്കിന്. ഉള്ളടക്കം കൊണ്ടു വികാസം പ്രാപിക്കാൻ കഴിയുന്ന വിപരീതമായ ഒരു പ്രതിഭാസം തന്നെയാണ് ഓരോ വാക്കും. ആരും ചിന്തിക്കുന്നിടം മുതൽ ഇനിയും ചിന്തയെത്താത്തിടം വരെ ഓരോ എഴുത്തിലൂടെയും ഓരോ എഴുത്തുകാരിലൂടെയും വിസ്തൃതമായിക്കൊണ്ടേയിരിക്കുന്ന അനന്തതയാണ് വാക്ക്. #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 12】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ

Aajan J K

#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 11】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ

read more
നീയറിഞ്ഞോ എന്ന ചോദ്യവുമായി കടന്നു വരുന്ന സുഹൃത്തിനെപ്പോലെയാണ് പലപ്പോഴുമെഴുത്ത്. നീയത് കണ്ടില്ലേ എന്നുറക്കെ ചോദിക്കുന്ന കടുപ്പമുള്ള ഒരു സ്വരവും അതിനുണ്ട്. അതേ ചോദ്യം പലരോടുമാവർത്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരുൾവിളി. ആ ചോദ്യത്തെ വരികൾക്ക് സമർപ്പിക്കുമ്പോൾ എങ്ങനെ അവതരിപ്പിക്കണമെന്നതും പ്രസക്തമാണ്. 

ചോദ്യം കേൾക്കുന്ന ഒരാൾക്ക് മറുപടി നൽകണമെന്ന തോന്നലുണ്ടാകണമെങ്കിൽ, സ്വയമെങ്കിലുമൊന്നു ചിന്തിക്കാൻ തയ്യാറാവണമെങ്കിൽ ചോദ്യത്തിന് കാലിക പ്രസക്തിക്കൊപ്പം ജീവിതസാഹചര്യത്തോട് ചേർന്നു നിൽക്കാനാകണം. മറ്റൊരാളുടെ ചിന്തയ്ക്കൊരുദ്ദീപനമായി മാറണമെങ്കിൽ സ്വാഭാവികമായി ഉരുത്തിരിയാറുള്ള ചോദ്യങ്ങളുടെ അടിത്തറ എന്തെന്നൊന്നന്വേഷിക്കണം. അത് ശ്രമകരമായതിനാൽ നാം തിരഞ്ഞെടുക്കുക അഭ്യൂഹങ്ങളായിരിക്കും. ഒരു വ്യക്തിയിൽ നിന്നുമൊരു സമൂഹത്തിന്റെ ചിന്താധാരായിലേക്ക് അവയെ അഴിച്ചു പണിയണം. ഒന്നിലധികം പേരുടെ കാഴ്ച്ചപ്പാടുകളെ അവരോളം ഭംഗിയായി അവലോകനം ചെയ്യുക എന്നത് സാഹിത്യത്തിന്റെ പ്രാഥമികമായ കർത്തവ്യവും ഒരു പരിധി വരെ ഏറ്റവും ഉത്തമമായ ഉപാധിയുമാണ്. അതിലേക്ക് നയിക്കുന്നതാകട്ടെ നിരന്തരമുള്ള നേരിട്ടുള്ള സംഭാഷണങ്ങളും, വായനയും, ദൃശ്യമാധ്യമങ്ങളും. 
ഓരോ എഴുത്തിനു പിന്നിലും ആ നിരീക്ഷണമുണ്ടെങ്കിൽ, വ്യക്തമായ ഒരു സഞ്ചാര പാത സൃഷ്‌ടിക്കാനുള്ള ആ ശ്രമമുണ്ടെങ്കിൽ ആശയങ്ങൾ മനോഹരമായിത്തന്നെ അവതരിപ്പിക്കപ്പെടും. അവ ആവശ്യപ്പെടുന്ന തലത്തിൽ സംവദിക്കപ്പെടും. #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 11】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ

Aajan J K

#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 10】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ

read more
ഒരാളുടെ സന്തോഷത്തിലേക്ക്, സങ്കടത്തിലേക്ക്, ജിജ്ഞാസയിലേക്ക് കടന്നു കയറുക കൂടിയാണ് എഴുത്ത്. വായിക്കുന്നവർ എഴുതുന്നവരുടെ ജീവിത സാഹചര്യത്തിലോ, കാഴ്ച്ചപ്പാടിലോ ഉൾപ്പെടുന്നവരാവണമെന്നില്ല. അങ്ങനെ വരുമ്പോൾ വായന പ്രതീക്ഷിക്കുന്നതെന്തെന്ന് തിരിച്ചറിയാൻ തൂലികയ്ക്കു കഴിയണം. വായനയുടെ തലങ്ങളെ വേണ്ട രീതിയിൽ സ്പർശിക്കണം. വായനയിൽ താനുൾപ്പെടുമ്പോഴാണ് വായനക്കാരന് അതൊരനുഭവമായി മാറുന്നത്. താൻ കണ്ട കാഴ്ച്ചകളല്ലേ എന്നു തോന്നുന്നിടത്താണ് യാഥാർഥ്യ ബോധമുണ്ടാകുന്നത്. തനിക്കും കടന്നു പോകേണ്ടി വരില്ലേ എന്ന ചിന്തയിലാണ് താത്പര്യമുളവാകുന്നത്. ഒരനുഭൂതി ഉണ്ടാകണമെങ്കിൽ അതിലവർ സ്വയം പ്രതിഷ്ഠിക്കണം. അങ്ങനെ സംഭവിക്കണമെങ്കിൽ പ്രതിപാദ്യം ഒരിക്കലവർ അനുഭവിച്ചതാവണം, അല്ലെങ്കിൽ അനുഭവിക്കാൻ സാധ്യതയുള്ളതാവണം, അതുമല്ലെങ്കിൽ അനുഭവിച്ചുവെന്ന പ്രതീതിയുളവാക്കുന്നതാവണം. വ്യത്യസ്തമായ അഭിരുചിയുള്ളവർക്കും അനുഭവവേദ്യമാകണമെങ്കിൽ അവർക്ക് പരിചിതമായ ചുറ്റുപാടു സൃഷ്ടിക്കണം. ചിലപ്പോൾ പരിചിതമല്ലെങ്കിലും അവരാഗ്രഹിക്കുന്ന ചുറ്റുപാടുമാവാം. അത്തരത്തിൽ വായിക്കുന്നവരുടെ ഇച്ഛാശക്തിയെപ്പോലും വരുതിയിലാക്കാൻ കഴിയുന്നിടത്താണ് വായന തൂലിക കാട്ടുന്ന വഴിയിലൂടെ നടക്കാനാരംഭിക്കുന്നത് . ആ വഴിയൊരുക്കുക എന്ന പ്രവൃത്തിയാവട്ടെ തികച്ചും ബോധപൂർവ്വം നിരന്തരമായ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും എഴുത്തുകാരൻ ആർജ്ജിച്ചെടുക്കേണ്ട സവിശേഷമായ കഴിവും. #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 10】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature  #വരികൾവീണവഴികൾ

Aajan J K

#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 9】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ

read more
എഴുതുവാൻ കഴിയുന്നത് ഭാഗ്യമാണ്. ചിന്തകളും ഉൾക്കാഴ്ചയും ആശയങ്ങളുമൊക്കെ ഈ ചുറ്റുപാടും, ജീവിത സാഹചര്യങ്ങളും, ചുറ്റുമുള്ളവരും, ജീവിതം തന്നെയും നൽകുന്ന സമ്മാനങ്ങളാണ്. ശൂന്യതയിൽ നിന്നുള്ള എന്തോ ഒന്നല്ല സൃഷ്ടി. നമ്മുടെ സങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളും കൊരുത്തിണക്കുന്ന ഒരു കലയാണ്. കാര്യങ്ങൾ പ്രത്യേക രീതിയിൽ പറഞ്ഞു വെയ്ക്കാൻ ഉള്ള കഴിവ് അല്ലെങ്കിൽ സ്വാഭാവികമായി അങ്ങനെ ഒരു പ്രവണത ചിലർക്കുണ്ട്. ഒന്നോർക്കുക. ഓരോ നിമിഷവും പുതിയ ചിന്തകളും ആശയങ്ങളും രചനകളും പുതിയ തൂലികകളിലൂടെ വിരൽത്തുമ്പുകളിലൂടെ പിറവി കൊള്ളുന്നുണ്ട്. നാമാവട്ടെ നിശ്ചിതമായ നമ്മുടെ കാലഘട്ടത്തിലെ പരിമിതികളിൽ നിന്നു കൊണ്ട് നമ്മുടെ മനസ്സും അനുഭവങ്ങളും പ്രതിഫലിപ്പിക്കുക അല്ലെങ്കിൽ പകർന്നു നൽകുക എന്ന ഉത്തരവാദിത്വം നിറവേറ്റുകയും. അതിൽ സന്തോഷിക്കുക, ഒപ്പം ഒരാളുടെ മാത്രം പ്രയത്നമല്ലെന്ന് തിരിച്ചറിയുക. നാം ഒരു പ്രക്രിയയുടെ ഭാഗമാണ്. സമയബന്ധിതമല്ലാത്ത, അനന്തമായ, നിമിഷം പ്രതി വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന സാഹിത്യ പ്രപഞ്ചത്തിന്റെ വളർച്ചയുടെ കണ്ണികളാണ് നമ്മൾ. ഭാഷകൾക്കതീതമായി ആശയങ്ങളിലൂന്നി പരസ്പര ബന്ധിതമായ കണ്ണികൾ. #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 9】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ

Aajan J K

#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 8】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ

read more
എഴുത്തിനെ ഏറ്റവും മനോഹരമാക്കുന്നതിൽ പ്രധാനപ്പെട്ട ഒന്ന് പ്രതിപാദിക്കുന്ന ശൈലി തന്നെയാണ്. ഒരേ ആശയത്തെ അനവധി പേർ വ്യത്യസ്തമായ രീതികളിൽ കൈകാര്യം ചെയ്താലും അതിൽ ചിലത് പെട്ടെന്ന് നമ്മെ ആകർഷിക്കുന്നു. ഒരേ വാക്കുകളായാൽ പോലും അവയുടെ വിന്യാസം പോലും രചനകളെ വേർതിരിക്കുന്നു. അത്രമേൽ സൂക്ഷ്മമായ വായനയാവില്ല നാം നടത്തുന്നതെങ്കിലും നമ്മൾ അറിയാതെ തന്നെ നാം ശീലിച്ചു വന്ന നമ്മുടെ വായനാബോധം അതു കണ്ടെടുക്കുന്നുണ്ട്. നിരന്തരം വായിക്കുകയും അപഗ്രഥിക്കുകയും  വഴി ഓരോ രചനയുടെയും സൂക്ഷ്മമായ ആ വ്യതിയാനം നമുക്ക് മനസ്സിലാക്കാനാവും. അത് നമ്മുടെ തന്നെ രചനകളെ മികവുറ്റതാക്കി മാറ്റാൻ നമ്മെ പിൽക്കാലത്തു സഹായിക്കുകയും ചെയ്യും. #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 8】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ

Aajan J K

#എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 7】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ

read more
സാഹിത്യം ആസ്വദിക്കാതിരിക്കാനാവുമോ....

സാഹിത്യമെന്നല്ല ജീവിതമേ അസ്വദിക്കാനാവാതെ നടന്നിട്ടുണ്ട്, നടക്കാറുമുണ്ട്. ഇന്നുമൊരിക്കൽ പോലും അതിനു സാധിക്കാത്തവരുമുണ്ട്. എങ്കിലും വായന ചെന്നെത്തുന്നിടം വരെ ചിന്തകൾ സഞ്ചരിക്കട്ടെ. വായന നിലയ്ക്കുന്നിടത്തു നിന്നു വീണ്ടും വാമൊഴിയായി ആ ആശയങ്ങൾ സഞ്ചാരം തുടരട്ടെ. വളരെ വേണ്ടപ്പെട്ട ആശയങ്ങളും, ജീവിത ഗന്ധിയായ എഴുത്തുകളൊക്കെയും കാലാതിവർത്തികളായി നിലകൊള്ളുന്നുവെങ്കിൽ അതിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം - മാധ്യമങ്ങൾക്കുമപ്പുറം വിഹരിക്കാനൊരു പാത നമുക്കുണ്ട്, വിടവുകളൊക്കെയും നികത്തപ്പെടുന്ന ഒരു വീഥി. എന്നാൽ ആ സഞ്ചാരം സാധ്യമാകണമെങ്കിൽ എഴുത്തത്ര മാത്രം സദുദ്ദേശത്തോടെ ആയിരിക്കണം, ഒപ്പം എഴുതപ്പെടുന്ന വിഷയത്തിലത്രമേൽ ആഴത്തിലും. #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 7】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile