Nojoto: Largest Storytelling Platform

Best yqwriteups Shayari, Status, Quotes, Stories

Find the Best yqwriteups Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 74 Stories

Aajan J K

#ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ #yqmalayalam #yqquotes #yqliterature #yqwriteups

read more
വിലപിക്കുന്നവരുടെ ദർപ്പണം

"വീണ്ടുവിചാരമെന്ന വ്യാജേന എഴുതി വെച്ച ഇടങ്ങളിൽ പൊടി പിടിച്ചു കിടക്കുന്നു. സ്വയമെടുത്തു വായിക്കാത്ത സ്വപ്നങ്ങളേയും കൊത്തി, ഇനിയും വായിച്ചു മടുക്കാത്ത ഒരു പക്ഷി പറന്നു പോകുന്നു. വീണ്ടും വെയിൽ വീണ മനസ്സിൽ ആരും കാത്തിരിക്കുന്ന ചിലതൊക്കെ വിരുന്നെത്തുന്നു."

കാലത്തിന്റെ അടിത്തട്ടിൽ ഞങ്ങൾ കൊഴിഞ്ഞു കിടക്കുന്നെന്നും, ആരും ഓർമ്മ പുതുക്കുന്നില്ലെന്നും, തിരക്കേറിയ വഴികളിലവർ നടന്നു പോകുന്നെന്നും, ഒരു ചവറ്റു കുട്ടയിൽ പ്രായാധിക്യം മൂലം ഓർമ്മ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഞങ്ങൾ മരണമെത്തുന്നതിനു മുന്നേ ഒരവസാന സമരത്തിനൊരുങ്ങുമെന്നും, അങ്ങനെയങ്ങനെ  ഞാനെനിക്കെഴുതിക്കൊണ്ടിരുന്ന ഉപേക്ഷിക്കപ്പെട്ട കത്തുകളോരോന്നും
പരാതിപ്പെട്ടു കൊണ്ടേയിരിക്കുന്നു.  #ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ 
#yqmalayalam #yqquotes #yqliterature #yqwriteups

Aajan J K

#വരികൾവീണവഴികൾ #വീണ്ടുംവായിക്കുന്നവർക്കിടയിൽ #yqmalayalam #yqquotes #yqwriteups

read more
വ്യക്തിപരമായ കാരണങ്ങളാൽ ഒരു വിട വാങ്ങൽ നടത്തിയതാണ്. എങ്കിലും വരികൾ തേടിയെത്തി. എഴുതി, സ്വയം വായിച്ചു. ആർക്കും വായനയ്ക്ക് വിട്ടു കൊടുക്കാതെ വരികളെ ബന്ധനസ്ഥരാക്കി. അവരൊരു വിപ്ലവം നടത്തി.  വീണ്ടുമിവിടെ എഴുത്തിടത്തിൽ വന്നിരിക്കാൻ, വായിക്കുന്നവരുടെ ഇടയിൽ. "ഞങ്ങൾ നിങ്ങളുടെ മാത്രം സ്വന്തമല്ല, വായിക്കുന്നവരുടെ കൂടിയാണ്" എന്ന ശക്തമായ മുദ്രാവാക്യവുമായി. അവർ ജയിച്ചു. സമരം ചെയ്തതവരാണെങ്കിലും സ്വാതന്ത്ര്യം- അവർക്കും, എനിക്കും.

ഇനി വീണ്ടും പറഞ്ഞു തുടങ്ങാം,
ഇടറി വീണ ഇടത്തിൽ നിന്നു തന്നെ: 

ഒറ്റയിരിപ്പിനു വായിച്ചു തീർത്ത ഒരുപാടു പുസ്തകങ്ങളിലെ ഒരാളായി മാറുവാനേറെ ആഗ്രഹിച്ചതും, പിന്നീട് ഓർമ്മ മുഴുവൻ പകുതിയിലുപേക്ഷിച്ചു പുതിയതൊന്നിൽ ചേക്കേറാൻ വെമ്പൽ കൊണ്ടതും, ഒടുവിലൊരു കടലാസിൽ മറന്നു വെച്ച മനസ്സു തേടി അലഞ്ഞതും, വഴി തീരുന്നിടത്തിരുന്നു കരഞ്ഞതും, അതിനെ ജീവിതമെന്നു വെറുതെ വിളിച്ചതും...
അങ്ങനെയാണ് കഥ പറയേണ്ടത്; പിന്നെയൊരിക്കൽ, എന്നെക്കുറിച്ചു നിന്നോടു ചോദിച്ചാൽ, ചോദിച്ചാൽ മാത്രം. #വരികൾവീണവഴികൾ #വീണ്ടുംവായിക്കുന്നവർക്കിടയിൽ
#yqmalayalam #yqquotes #yqwriteups

Aajan J K

#ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ #yqquotes #yqmalayalam #yqwriteups #yqliterature

read more
ഞാനില്ലാതൊരു വരിയും നീ വായിക്കാറില്ലായിരുന്നു...

കണ്ടൊരു കാഴ്ച്ച ഞാനെഴുതിയാലും,
നീ അതിലെന്നെ വായിക്കും.

കേട്ട കഥയെ ഞാനൊരു കവിതയാക്കിയാലും,
നീ പിന്നെയുമെന്നെ വായിക്കും.

നീ ഉറപ്പിച്ചു പറഞ്ഞു, ഞാനതിലൊക്കെയുമുണ്ടെന്ന്.

ഒടുവിൽ ഞാൻ പ്രത്യേകം പറയാൻ തുടങ്ങി,
 ഏതൊരെഴുത്തിന്റെ അവസാനത്തിലും:
"ഇതിൽ ഞാനെവിടെയുമില്ല" എന്ന്.

പിന്നെ വർഷങ്ങൾക്കിപ്പുറം, ഞാൻ മാത്രമെന്നെ വായിക്കാൻ ബാക്കിയായപ്പോൾ,
എല്ലായിടത്തും ഞാൻ മാത്രമായപ്പോൾ,
പല പഴയ വരികളിലും ഞാനെന്നെ കണ്ടെടുക്കാൻ തുടങ്ങി, നീ പറഞ്ഞതു പോലെ.

വരികളിൽ നിന്നുമകലത്തിൽ നിന്നു കൊണ്ട് നീയെന്നെ ഏറെ ഭംഗിയിൽ വായിച്ചതു പോലെ മറ്റൊരാൾ ഇന്നെന്നെ വായിക്കാൻ തുടങ്ങുന്നു. 

ഞാൻ.

സ്വയമറിയാതെ കാഴ്ച്ചകളിൽ നിന്നും, കേൾവികളിൽ നിന്നും എന്നെത്തന്നെ എഴുതിയെഴുതി മറന്നു പോയ ഞാൻ....
അകലത്തിൽ നിന്നും എന്നെയത്രമേൽ വീക്ഷിച്ച നിന്നെ ഒരിക്കലും കാണാതെ ഒറ്റയ്ക്കു നടന്നു പോയ ഞാൻ...

എന്നിട്ടും ഒരിക്കലെങ്കിലും നിന്നെയും എഴുതി വെയ്ക്കാൻ ഞാനെന്തേ മറന്നു പോയി.... അതോ നീയുമുണ്ടാകുമോ? എന്നെയെന്ന പോലെ നിന്നെയും വരികളിൽ നിന്നു കണ്ടെടുക്കാൻ, എന്നോളം വീണ്ടെടുക്കാൻ മാത്രം വൈകുന്നതാകുമോ....?
     #ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ 
#yqquotes #yqmalayalam #yqwriteups #yqliterature

Aajan J K

"പരിധിയില്ലാത്ത കാത്തിരിപ്പിന് കൂടെ വരാമെന്ന് പറഞ്ഞവരുമുണ്ട്" #ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ #yqquotes #yqmalayalam #yqwriteups

read more
"നിനക്ക് ഏറ്റവും പ്രിയമുള്ള വരികൾ ആരുടേതാണ്. എന്റേതെന്ന ഭംഗി വാക്ക് തിരിച്ചു നൽകി സന്തോഷിപ്പിക്കാതെ സത്യസന്ധമായ ഒരുത്തരമേകൂ"

എന്റേത് എന്നു പറഞ്ഞാലത് കളി വാക്കാകും. നിന്റേത് എന്നു പറഞ്ഞാൽ ഭംഗി വാക്കും. ഒന്നിലധികം പറഞ്ഞാലോ, അതല്ല ചോദ്യമെന്നും. വായിച്ചു വായിച്ചു ഹൃത്തിലാകെ വരികൾ കൂട്ടി വച്ചവനോട്, അനേകം എഴുത്തുകാരുമായി അഗാധമായ പ്രണയത്തിലായവനോട് എങ്ങനെ നിനക്കിതു ചോദിക്കാൻ കഴിയുന്നു...

"എനിക്ക് ആ വരികളെ ഒന്നു വായിക്കണം. നിന്നെ അത്രമേൽ ലഹരി പിടിപ്പിച്ച രചയിതാവിന്റെ വരികൾ. അത്രേയുള്ളു."

നിർബന്ധമെങ്കിൽ നീയെന്റെ ബാല്യത്തിൽ ചേക്കേറേണ്ടി വരും. എന്റെ അച്ഛന്റെ നെഞ്ചിൽ തലചായ്ച്ച് കിടക്കേണ്ടി വരും. എഴുതി വയ്ക്കാതെ തന്നെ വാക്കുകളെ പ്രണയിപ്പിച്ച നാവിൻ തുമ്പിൽ നിന്ന് എന്റെ മാത്രം സ്വന്തമായ വരികൾ മോഷ്ടിക്കേണ്ടി വരും.

"ഞാൻ വന്നാലോ?"

എവിടേക്ക് വരും നീ. ഒന്നു കൂടി കേട്ടിരിക്കാൻ വർഷങ്ങൾ എണ്ണിത്തീർത്തു വെറുതെ കാത്തിരിക്കുന്ന എന്റെ കെട്ടടങ്ങാത്ത വിഷാദത്തിലേക്കോ...

"എവിടേക്കും. നീ നിന്നെ വീണ്ടെടുക്കുന്ന ഏതിടത്തേക്കും." "പരിധിയില്ലാത്ത കാത്തിരിപ്പിന് കൂടെ വരാമെന്ന് പറഞ്ഞവരുമുണ്ട്"
#ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ 
#yqquotes #yqmalayalam #yqwriteups

Aajan J K

"കേൾക്കാതെ പോയത് ചിലത് പിന്നെ നല്ലതു പോലെ കേൾക്കാറുണ്ട്" #വരികൾവീണവഴികൾ #ചെറിയെഴുത്തുകൾ #yqquotes #yqmalayalam #yqwriteups

read more
"നീയെന്തിനു മിണ്ടാതായി?"

ചോദ്യം വളരെ നല്ലതാണ്.
എങ്ങനെ എന്നു ചോദിക്കുന്നിടത്താണ് ഭംഗി.

"എന്നാ, നീയെങ്ങനെ മിണ്ടാതായി?"

ദിനങ്ങൾ കുറച്ചു മടക്കി വച്ചു പിന്നിലേക്ക് നടക്കുക. മതി വരാതെ സംസാരിക്കുന്ന ഒരാളെ ശ്രദ്ധിച്ചുവോന്ന് ശ്രദ്ധിക്കുക.

"നന്നായി"

എന്തേ...

"ഇതിങ്ങനാണ്. കേൾക്കാൻ മറന്നു പോയ
പലരും വന്നു കുത്തിനു പിടിക്കും."

പലരും?

"തിരുത്താം, അതാണെളുപ്പം. പലതും." "കേൾക്കാതെ പോയത് ചിലത് പിന്നെ നല്ലതു പോലെ കേൾക്കാറുണ്ട്"
#വരികൾവീണവഴികൾ #ചെറിയെഴുത്തുകൾ 
#yqquotes #yqmalayalam #yqwriteups

Aajan J K

"The lines you stare at" #yqquotes #yqbaba #yqwriteups #yqenglish #freeOfCostThoughts

read more
Life behaves like a drama:

They claim that their question was the favourite one for me and they want me to comment even on that.
I was like -
"Ohh, my favourite ? 
Can I judge atleast that..."

Between the lines:
It is tough when you are getting pushed for a feedback and at the same time it is too tough if you have to give the exact one somebody is looking for.
 "The lines you stare at"
#yqquotes #yqbaba #yqwriteups #yqenglish #freeOfCostThoughts

Aajan J K

Love means never having to say you're sorry, wrote Erich Segal in his bestselling novel Love Story. Write your own version of what #lovemeansnever. #musingtime #YourQuoteAndMine Collaborating with YourQuote Baba #yqquotes #yqenglish #yqwriteups

read more
resemble the lonely shadow 
even in the darkest of the days
otherwise, atleast a wish to be so Love means never having to say you're sorry, wrote Erich Segal in his bestselling novel Love Story. Write your own version of what #lovemeansnever. #musingtime  #YourQuoteAndMine
Collaborating with YourQuote Baba #yqquotes #yqenglish #yqwriteups

Aajan J K

"അങ്ങനെ പറഞ്ഞു പോയതാണ് നിന്നെയും..." #ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ #yqmalayalam #yqquotes #yqwriteups

read more
"മനസ്സു മടുത്തു കഥ പറയാൻ പോകുന്നവരുണ്ടോ..."

ഞാനുണ്ട്, കണ്ടു മുട്ടിയ പലരുമുണ്ട്.

"ഞാനും നിന്റെ കഥയാണോ.."

അതെ, നീണ്ട കഥ, മടുപ്പിക്കാത്ത കഥ.

"ഇഷ്ടം കൊണ്ട് പറഞ്ഞതാണോ?"

അല്ല, നേരമ്പോക്ക്.

"എന്നിട്ട് ചിരി തീരെയില്ലല്ലോ?"

നീയല്ലെ ചിരിക്കേണ്ടെ?
 "അങ്ങനെ പറഞ്ഞു പോയതാണ് നിന്നെയും..."
#ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ 
#yqmalayalam #yqquotes #yqwriteups

Aajan J K

OPEN FOR COLLAB 😁 #ATlovelikekid • A Challenge by Aesthetic Thoughts! 💚 Collab on this cute bg with your love-filled words.💜 • Must use hashtag: #aestheticthoughts • Please maintain the aesthetics.

read more
who enjoy the simple lies
laugh out loud on the little things
get irritated even by a humble hug and
angry for no reason like it is the basic right
 OPEN FOR COLLAB 😁 #ATlovelikekid • A Challenge by Aesthetic Thoughts! 💚  
 
Collab on this cute bg with your love-filled words.💜

• Must use hashtag:  #aestheticthoughts 

• Please maintain the aesthetics.

Aajan J K

Good morning. Wish you a very satisfying Sunday. Begin your day by looking within and seeing your own life's #journeyofevolution over the years. For instance, my life has evolved from teaching myself how to write to teaching everyone how to write. #motivationtime #YourQuoteAndMine Collaborating with YourQuote Baba #yqbaba #yqwriteups #yqenglish #yqquotes

read more
being in expectations and dreams




accepting reality as it is and survival Good morning. Wish you a very satisfying Sunday. Begin your day by looking within and seeing your own life's #journeyofevolution over the years. For instance, my life has evolved from teaching myself how to write to teaching everyone how to write. #motivationtime  #YourQuoteAndMine
Collaborating with YourQuote Baba #yqbaba #yqwriteups #yqenglish #yqquotes
loader
Home
Explore
Events
Notification
Profile