Nojoto: Largest Storytelling Platform

Best yqmalayalee Shayari, Status, Quotes, Stories

Find the Best yqmalayalee Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 8 Followers
  • 165 Stories

കുമ്പാരി

Changes are inevitable... നന്ദി കൂടെ നിന്ന എല്ലാർക്കും, മാറ്റി നിർത്തിയ എല്ലാർക്കും, പിന്നിൽ നിന്ന് പണിതവർക്ക് പെരുത്ത് നന്ദി (ഞാൻ വീണില്ല..). Premium membership ഇല്ലാത്തോണ്ട് ഇവിടെ തുടരാൻ പറ്റുമോ എന്നറിയില്ല... ആരോടെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ മാപ്പ് ഒന്നുമില്ല, കൈയിലിരുപ്പിന് കിട്ടിയതാണെന്ന് വിചാരിച്ചാൽ മതി 😎yq നല്ല ഒരു platform ആണ്, എഴുതാനും പിന്നെ മറ്റുള്ളോരെകൊണ്ട് പറയിപ്പിച്ചു എഴുതിക്കാനും... . വെറുതെ ചറ പറ ഊള post, collab ചെയ്യുന്നോരോട്... ബോറാണ് ഭയങ്കര ബോറാണ് നിങ്ങള് കാരണം ഒര

read more
കൂട്ടിന്നെനിക്ക് വേണ്ട നുരഞ്ഞുപതഞ്ഞു പൊങ്ങും മാന്ത്രികപാനീയം,
വേണ്ട ചുണ്ടിൽ ചുരുട്ടിവെച്ചൊരു പുകച്ചുരുളിൻ കറുത്ത കുറ്റിയും...
മനസ്സിൽ എരിഞ്ഞൊടുങ്ങും ചിതയുടെ ചൂടിൽ ഞാൻ ഉയർന്ന് നിന്നീടും,
ഉയർന്ന് നിന്നാ ചിതയുടെ കനലിൽ നോക്കി ഞാൻ നടന്ന് നീങ്ങീടും... Changes are inevitable...

നന്ദി കൂടെ നിന്ന എല്ലാർക്കും, മാറ്റി നിർത്തിയ എല്ലാർക്കും, പിന്നിൽ നിന്ന് പണിതവർക്ക് പെരുത്ത് നന്ദി (ഞാൻ വീണില്ല..). Premium membership ഇല്ലാത്തോണ്ട് ഇവിടെ തുടരാൻ പറ്റുമോ എന്നറിയില്ല... ആരോടെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ മാപ്പ് ഒന്നുമില്ല, കൈയിലിരുപ്പിന് കിട്ടിയതാണെന്ന് വിചാരിച്ചാൽ മതി 😎yq നല്ല ഒരു platform ആണ്, എഴുതാനും പിന്നെ മറ്റുള്ളോരെകൊണ്ട് പറയിപ്പിച്ചു എഴുതിക്കാനും...
.
വെറുതെ ചറ പറ ഊള post, collab ചെയ്യുന്നോരോട്... ബോറാണ് ഭയങ്കര ബോറാണ് നിങ്ങള് കാരണം ഒര

കുമ്പാരി

ചോദ്യങ്ങൾ ബാക്കി ആണ്... എഴുതാൻ ഒന്നുമില്ലാത്തവന്റെ ചിന്തകൾ കാട് കയറുന്നു... #yqmalayalam #yqmalayalee

read more
അവളിലൂടെ കാഴ്ചകളെ നോക്കി കാണാൻ എന്നും കൗതുകം തോന്നിയിരുന്നു... 
അവൾ ലോകം നോക്കിക്കണ്ട അതേ ജനൽപഴുതിലൂടെ,
സുന്ദരമായ കാഴ്ചകൾക്ക് ഭംഗം വരുത്തുന്ന ജനലഴികൾ, 
അവയ്ക്ക് അവളുടെ ചുറ്റിലുമുള്ള അതേ ആളുകളുടെ പ്രതീതി ആണ്...
ആചാരങ്ങളും അനുഷ്ഠാനങ്ങളും കുത്തി നിറച്ചു അവൾ കണ്ട ചിത്രങ്ങളെ വികലമാക്കിയവർ...
എല്ലാത്തിനെയും വകഞ്ഞു മാറ്റി കാഴ്ചകളെ പൂർണ്ണമായും തന്നിലേക്ക് ആവാഹിക്കാൻ ശ്രമിക്കുമ്പോൾ, 
ധാർമ്മികതയോ സുരക്ഷാബോധമോ നിറച്ചു -
എപ്പോൾ വേണമെങ്കിലും കൊട്ടിയടയ്ക്കപ്പെടാവുന്ന ജനൽപാളികൾ, 
അവയ്ക്ക് സ്വാതന്ത്ര്യനിഷേധത്തിന്റെ കറുത്ത നിറമാണ്... 
പിന്നെ എന്തിന് അവളെ മോഹിപ്പിക്കുവാൻ വേണ്ടി മാത്രം അങ്ങനെ ഒരു ജനൽ സൃഷ്ടിച്ചു.. 
സ്വന്തം സ്വപ്‌നങ്ങൾക്ക് ചിതയൊരുക്കാനും, ഇറ്റു വീണ കണ്ണീരിനെ ദഹിപ്പിച്ചു ആർത്ത് ചിരിക്കാനും,
ഭ്രാന്തിയെന്നോതി സ്വയം ചങ്ങലയിൽ വരിഞ്ഞു മുറുക്കാനും എന്തിന് അവളെത്തന്നെ സൃഷ്ടിച്ചു... ചോദ്യങ്ങൾ ബാക്കി ആണ്... 
എഴുതാൻ ഒന്നുമില്ലാത്തവന്റെ ചിന്തകൾ കാട് കയറുന്നു... 
#yqmalayalam 
#yqmalayalee

കുമ്പാരി

മടുപ്പുളവാക്കിയതൊന്നും പ്രണയമായിരിക്കില്ല.... ഭ്രാന്തന്റെ ചിരിപോലെ അന്തമില്ലാതെ തുടർന്നുകൊണ്ടേയിരിക്കും... #yqmalayalam #yqmalayali #yqmalayalee

read more
ഒരെഴുത്തിനപ്പുറം ദീർഘനിശ്വാസം പതിവാണ്. 
എത്രയേറെ എഴുതിയിട്ടും അവൾ മാത്രം നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു. 
അയാളുടെ തൂലികത്തുമ്പിലൂടെ. 
മാറ്റങ്ങളില്ലാതെ ചന്തമൊട്ടും കുറയാതെ 
ദൂരേക്ക് ദൂരേക്ക്...
ഓർമ്മകൾക്ക് കനം കൂടുന്നു തെളിച്ചമേറുന്നു...
നീരുറവപോൽ വീണ്ടും വീണ്ടും ഒഴുകുന്നു, 
അവൾ തീർത്ത മന്ത്രികതയിൽ അവൾക്കായി എഴുതാൻ വിധിക്കപ്പെട്ടവൻ, ഒരിക്കലെങ്കിലും അയാൾ അവളെ പഴിചാരിയിട്ടുണ്ടാകുമോ... 
നിർത്താതെ തന്നിലൂടെ കടന്നുപോകുന്ന, 
 തണുത്തുറഞ്ഞ ഓർമ്മകൾ സമ്മാനിച്ചവളെ... 
ഉണ്ടാവില്ല...ഭ്രാന്തന്റെ പ്രണയത്തിൽ  മടുപ്പില്ല, മടുപ്പുളവാക്കിയതൊന്നും പ്രണയമായിരിക്കില്ല.... ഭ്രാന്തന്റെ ചിരിപോലെ അന്തമില്ലാതെ തുടർന്നുകൊണ്ടേയിരിക്കും... 
#yqmalayalam 
#yqmalayali 
#yqmalayalee

കുമ്പാരി

ഉറക്കെ ശബ്ദം ഉണ്ടാക്കുന്നവർ മാത്രമല്ല ഭ്രാന്തന്മാർ,ശബ്ദത്തിനെ കൊന്ന് തിന്നുന്നവരും ഭ്രാന്തന്മാരാണ് #yqmalayalam #yqmalayali #yqmalayalee #yqmalayalamquotes

read more
അയാളൊരു കള്ളനാണ്..
പകലങ്ങനെ തെളിഞ്ഞു ചിരിച്ചും
ഇരുട്ടിന്റെ മറ പറ്റി കണ്ണീർ വാർത്തും
മറ്റുള്ളവരെ കബളിപ്പിക്കാൻ മടിയില്ലാത്ത ഒരുവൻ...
വേദനകൾ തുറന്നിരിക്കുന്ന കൺപോളകൾക്ക് മറവിലെവിടെയോ ഒളിച്ചുവെച്ച്, 
അയാൾ മധുരമായ് സംസാരിക്കാറുണ്ട്.
പാതിയടഞ്ഞ കൺപോളകളുടെ മറ നീക്കി 
പുറത്ത് വരുന്ന സങ്കടങ്ങളെ മുക്കിക്കൊല്ലാൻ-എന്നോണം കണ്ണീരൊഴുക്കാറുണ്ട്.. 
മൗനത്തെ കൂട്ടിരുത്തി പൊട്ടിക്കരയാറുണ്ട്.. 
ഒരു കുഞ്ഞു ശബ്ദം പോലും പുറത്തേക്ക് കടത്തിവിടാതെ തീർത്തും ഭ്രാന്തമായി  ഉറക്കെ ശബ്ദം ഉണ്ടാക്കുന്നവർ മാത്രമല്ല ഭ്രാന്തന്മാർ,ശബ്ദത്തിനെ കൊന്ന് തിന്നുന്നവരും ഭ്രാന്തന്മാരാണ് 
#yqmalayalam 
#yqmalayali 
#yqmalayalee 
#yqmalayalamquotes

കുമ്പാരി

ചിലപ്പോളൊക്കെയും യാത്രകൾ ഓർമ്മകൾക്ക് ആക്കം കൂട്ടുന്നവയാകാറുണ്ട്... #yqmalayalam #yqmalayali #yqmalayalamquotes #yqmalayalee

read more
ഈ യാത്രയിലും കാഴ്ചകളിലൊന്നും വലിയ  മാറ്റങ്ങൾ ഒന്നുമില്ല.. 
എല്ലാം തെല്ലുനേരത്തെ മനോഹരമായ കാഴ്ചകൾ സമ്മാനിച്ചു പിറകോട്ടു തന്നെ ഓടി മറയുന്നുണ്ടായിരുന്നു.. 
നിറങ്ങൾ, ഗന്ധങ്ങൾ എല്ലാം അതിവേഗം എന്നെ കടന്നു പോയിരിക്കുന്നു.
വളരെയേറെ മോഹിപ്പിച്ചു കൊണ്ട്.. 
എന്നിലേക്ക്‌ എത്തിപ്പെട്ടു അത്രെയും വേഗത്തിൽ-
എന്നിൽ നിന്നും ഓടിമറഞ്ഞ പ്രണയം പോലെ..
കൈയെത്തി പിടിച്ചൊരു മാത്ര കണ്മുന്നിലെത്തിക്കാൻ ആഗ്രഹിച്ചാലും,  ആ കാഴ്ച മറ്റാരുടെയോ കണ്ണുകളെ കുളിരണിയിച്ച്, 
ചിലപ്പോൾ അയാളിലേക്ക് അലിഞ്ഞു ചേർന്നിരിക്കും.. 
ചില പ്രണയങ്ങളുമതുപോൽ തന്നെ.... 
അങ്ങനെ എത്രയെത്ര കാഴ്ചകൾ എത്രയെത്ര പ്രണയങ്ങൾ.. 
ആർക്കും സ്വന്തമാകാതെ പലരിലൂടെയും ഓടി മറഞ്ഞിരിക്കുന്നു.. 
നിരാശകൾ,കണ്ണീരുകൾ,രക്തകറകൾ തീർത്തു അവയങ്ങനേ കടന്ന് പോയ്കൊണ്ടിരിക്കുന്നു...  ചിലപ്പോളൊക്കെയും യാത്രകൾ ഓർമ്മകൾക്ക് ആക്കം കൂട്ടുന്നവയാകാറുണ്ട്... 

#yqmalayalam 
#yqmalayali 
#yqmalayalamquotes 
#yqmalayalee

കുമ്പാരി

എന്തുകൊണ്ടായിരിയ്ക്കും വേദനയാണെന്നറിഞ്ഞിട്ടും മുറുകെ പിടിക്കുന്നത്... ഒരു ചോദ്യം കൂടെ ബാക്കിയാക്കി അവൾ.... നിഗൂഢത നിറഞ്ഞവൾ #yqmalayalam #yqmalayali #yqmalayalee #yqmalayalamquotes . . Athira Ts Athu senior തൊട്ട് വിളിക്കുന്നതിൽ ഒരുപാട് സ്നേഹം 💚😍

read more
അവളുടെ മനസൊരു ചതുപ്പ് നിലം പോലെ ആയിരിക്കണം, 
പുറമെ തീർത്തും ശാന്തമായി, മറ്റൊന്നിനെയും തന്നിൽ വളരാൻ അനുവദിക്കാത്ത,
തന്നിലേക്ക് എത്തിപ്പെട്ടവയെ തന്നിലേക്ക് ലയിപ്പിക്കുന്നവൾ... 
എനിക്ക് ഇപ്പോഴും മനസിലാവാത്തതെന്തെന്നാൽ
എല്ലാം അറിഞ്ഞിട്ടും മടിച്ചു മടിച്ചെങ്കിലും ഞാൻ എന്തിനാവും അയാളിലേക്ക് അടുത്തത്?? 
അറിയില്ല പല ചോദ്യത്തിനും ഇങ്ങനെ ഉത്തരം ഇല്ലാതെ,
അത്ഭുതത്തോടെ  ശങ്കിച്ചു നിന്നിട്ടുണ്ട്.. 
അപ്പോഴൊക്കെ എവിടെയോ മുഴങ്ങികേട്ട ഒരു ഉത്തരം ഉണ്ട് "പ്രണയം "
അത് അങ്ങനെയാണെടോ ചിന്തകളെ മരവിപ്പിക്കാൻ കഴിവുള്ളവ..
അങ്ങനെ ഒരവസ്ഥയിൽ ആവണം ഞാൻ അവളിലേക്ക് എത്തിപ്പെട്ടത്.. 
അവളിലേക്ക് അടുക്കുംതോറും അവളിലേക്ക് ആഴ്ന്നിറങ്ങവേ  പാതിയിൽ നിലച്ചുപോയവൻ...
മറ്റൊരാളിലേക്കും എത്തിപ്പെടാത്തപോലെ അവളിൽ നിന്നും വിട്ട് പോകാൻ പറ്റാത്ത പോലൊരുവൻ. 
എന്തുകൊണ്ടാവും അവൾ എന്നെ അവളിലേക്ക് പൂർണമായും ലയിപ്പിക്കാതിരുന്നത്, 
ഉത്തരം കിട്ടാത്ത ഒരു ചോദ്യംകൂടെ  ബാക്കിയാക്കി അവൾ ചിരിക്കുന്നുണ്ട്...എന്തോ മറച്ചു പിടിക്കാൻ എന്നോണം...  എന്തുകൊണ്ടായിരിയ്ക്കും വേദനയാണെന്നറിഞ്ഞിട്ടും മുറുകെ പിടിക്കുന്നത്... ഒരു ചോദ്യം കൂടെ ബാക്കിയാക്കി അവൾ.... നിഗൂഢത നിറഞ്ഞവൾ 
#yqmalayalam 
#yqmalayali 
#yqmalayalee 
#yqmalayalamquotes 
. 
. 
Athira Ts Athu senior തൊട്ട് വിളിക്കുന്നതിൽ ഒരുപാട് സ്നേഹം 💚😍

കുമ്പാരി

രാജകീയമായ ഒന്നാണ് മരണം.. തരംതാഴ്ത്തപ്പെടുന്നില്ല.. പുകഴ്ത്തപ്പെടുന്നു.. #yqmalayalam #yqmalayali #yqmalayalamquotes #yqmalayalee

read more
അവർ എന്റെ വരവിനായി കാത്ത് നിൽക്കും. 
ഇരു വശങ്ങളിലേക്കും മാറി നിന്നവർ എനിക്കായ് വഴിയൊരുക്കും.. 
അവർക്ക് നടുവിലൂടെ ഞാൻ അവരിൽ ചിലരാൽ ചുമക്കപ്പെടും, 
ആകാംഷയുടെ കണ്ണുകൾ എന്നിലേക്ക് തുളച്ചു കയറും.. 
അവർക്ക് നടുവിലായി ഇനി ഞാൻ മാത്രം.. 
ഞാൻ ചിരിക്കാതെ തന്നെ എന്റെ ചിരിയൊലികൾ
അവരുടെ കാതിൽ മുഴങ്ങി കേൾക്കും.. 
ഒന്ന് തൊടാനാശിച്ചു ചിലരുടെയെങ്കിലും-
കൈകൾ എനിക്ക് നേരെ നീളും..
എന്റെ ദാഹമകറ്റാൻ ഒരു തുള്ളി നീര് തരാൻ തിരക്ക് കൂട്ടും ചിലർ. 
ആരുടേയും ആർത്തനാദത്തിന് ഞാൻ ചെവി കൊടുക്കില്ല, 
ആർക്ക് നേരെയും വിവേചനത്തോടെ ഞാൻ കണ്ണെറിയില്ല. 
ജീവിതത്തിന്റെ പരമോന്നതിയിലാണ് ഞാൻ..
മരണം എന്നെ രാജാവാക്കിയിരിക്കുന്നു.
ഭ്രാന്തൻ രാജാവായിരിക്കുന്നു.
ഇനി മടക്കം....മരണം 
     രാജകീയമായ ഒന്നാണ് മരണം.. തരംതാഴ്ത്തപ്പെടുന്നില്ല.. പുകഴ്ത്തപ്പെടുന്നു.. 
#yqmalayalam 
#yqmalayali 
#yqmalayalamquotes 
#yqmalayalee

കുമ്പാരി

ഭ്രാന്തിന്റെ അവസാനം... അത് ഭ്രാന്തന്റെ മരണമാണ്... #yqmalayalam #yqmalayali #yqmalayalamquotes #yqmalayalee Athira Ts Athu thanks senior... for your lovely poke... സ്നേഹം😍😍

read more
ഇനിയൊരു വസന്തം വരികയെന്നാൽ, 
നീ നിറഞ്ഞു പൂത്തൊടുവിൽ നിൻ പൂവിതളാലൊരു
പരവതാനി എനിക്കായ് വിരിയ്ക്കണം.. 
നിന്നോട് ചേർത്ത് ബന്ധിച്ചൊരാ
ചങ്ങലകണ്ണികൾ പൊട്ടിച്ചെറിഞ്ഞു 
നിണമൊഴുകും കാലുകളാലവയെ 
ഞെരിച്ചുടച്ചങ്ങു നീങ്ങണം..
ഒരേ വേദനയിൽ നീയും ഞാനും നീറിയെരിയട്ടെ, 
പ്രണയത്തിന്റെ ചുടുചോരകൾ തമ്മിലലിയട്ടെ....
ഞാൻ നിന്നെ കടന്നു പോകട്ടെ... 
കാല്പാടുകൾ പതിയെ മായട്ടെ.. 
ഇന്നിന്റെ പൂക്കൾ കൊഴിയട്ടെ..
വീണ്ടും നിൻ ഇലകൾ തളിർക്കട്ടെ... 
വരും വസന്തത്തിനായ് നിൻ കാത്തിരിപ്പ് തുടരട്ടെ...
പ്രണയാർദ്രമാം ഹൃദയം തേടി ഇനിയും 
ഈ ഭ്രാന്തൻ അതുവഴി വരികയില്ല... 
പ്രതീക്ഷകൾ വറ്റട്ടെ, ഭ്രാന്തൻ മരിക്കട്ടെ.. 
ഭ്രാന്തന്റെ പ്രണയം മാത്രം മരിക്കാതിരിക്കട്ടെ.... 
     ഭ്രാന്തിന്റെ അവസാനം... അത് ഭ്രാന്തന്റെ മരണമാണ്... 
#yqmalayalam 
#yqmalayali 
#yqmalayalamquotes 
#yqmalayalee 

Athira Ts Athu thanks senior... for your lovely poke... സ്നേഹം😍😍

കുമ്പാരി

ശവത്തിൽ കുത്താൻ എന്നോണം വന്നവളുടെ അണ്ണാക്കിൽ അടിച്ചു കയറ്റിയപ്പോൾ ഒരു സമാധാനം ആയിരുന്നു. അല്ലെങ്കിലും എല്ലാർക്കും കാണും ഇങ്ങനെ നക്കി ആയ ഒരു എർത്ത് .... എനിക്കൊന്നും നഷ്ടമായില്ല പ്രണയം മരിച്ചിട്ടുമില്ല.. പ്രണയിനിയുടെ ദേഹം നഷ്ടമായി ആത്മാവ് ബാക്കിയാക്കി... Sreepriya Das thanks for your poke അനിയത്തികുട്ടീ.. . ഇവിടുത്തെ മറ്റൊരു മാലാഖകുട്ടിക്കും ഒത്തിരി നന്ദി.. കൂടെ നിന്നതിനു

read more
നഷ്ടപ്രണയം അല്ലെടോ... 
ഹേയ് അങ്ങനെ തോന്നിയില്ല. 
എനിക്കൊന്നും നഷ്ടമായിട്ടില്ല ഒരു ഇത്തിരി കണ്ണീർ അല്ലാതെ...
ഈ വലിയ പന്തലിലെ ഒരറ്റത്തു അയാൾ നിൽപ്പുണ്ട്..
അലങ്കരിച്ച വസ്ത്രങ്ങൾക്കുള്ളിൽ അലങ്കരിക്കാത്ത മനസുമായി.. 
ചായം പൂശിയ മുഖത്തിൽ കലങ്ങിയ കണ്ണുകളുമായി...
ഞങ്ങളിരുവരുടെയും കണ്ണീർത്തുള്ളികളിൽ എവിടെയോ നീന്തിത്തുടിക്കുന്നുണ്ടെടോ പ്രണയം... 
കണ്ണിലെ കണ്ണീർതുള്ളികൾക്ക് ഉറവ വറ്റില്ലെങ്കിൽ
പിന്നെ എങ്ങനെ എന്റെ  പ്രണയം മരണപ്പെടും.... 
 ശവത്തിൽ കുത്താൻ എന്നോണം വന്നവളുടെ അണ്ണാക്കിൽ അടിച്ചു കയറ്റിയപ്പോൾ ഒരു സമാധാനം ആയിരുന്നു. അല്ലെങ്കിലും എല്ലാർക്കും കാണും ഇങ്ങനെ നക്കി ആയ ഒരു എർത്ത് .... 

എനിക്കൊന്നും നഷ്ടമായില്ല പ്രണയം മരിച്ചിട്ടുമില്ല.. 
പ്രണയിനിയുടെ ദേഹം നഷ്ടമായി ആത്മാവ് ബാക്കിയാക്കി... 
Sreepriya Das thanks for your poke അനിയത്തികുട്ടീ.. 
.
ഇവിടുത്തെ മറ്റൊരു മാലാഖകുട്ടിക്കും ഒത്തിരി നന്ദി.. കൂടെ നിന്നതിനു

കുമ്പാരി

നീ തന്നെയാണ് ഓമനേ അമൃതും... നീ തന്നെയാണാ കാളകൂടവും... #yqmalayalam #yqmalayali #yqmalayalamquotes #yqmalayalee #yqmalayalamquotes

read more
അവളുടെ മണിയറയിലെ മുല്ലമൊട്ടുകളേക്കാൾ-ഇത്തിരി  ചന്തം കൂടുതൽ ആയിരിക്കണം
എന്റെ കല്ലറയിലെ മുല്ലമൊട്ടുകൾക്ക്... 
അതിൽ മതിമറന്നാവണം
ഞാൻ ഉണരാതിരിക്കുന്നത്...  നീ തന്നെയാണ് ഓമനേ അമൃതും... 
നീ തന്നെയാണാ കാളകൂടവും... 

#yqmalayalam 
#yqmalayali 
#yqmalayalamquotes 
#yqmalayalee 
#yqmalayalamquotes
loader
Home
Explore
Events
Notification
Profile