Nojoto: Largest Storytelling Platform

Best kavitha Shayari, Status, Quotes, Stories

Find the Best kavitha Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about malayalam kavitha about love, malayalam love kavitha images, malayalam kavitha lyrics for kids, kavitha in hindi, love kavitha 260,

  • 19 Followers
  • 33 Stories

Rohit_Bilkar

Jai gautami

Fabian Kurisingal

അത് അങ്ങിനെ ആണ്... അല്ലെ? #malayalamquotes #malayalam love #malayalamwriting #kavithai #kavitha #malayalamlovequotes

read more
അനുന്മാദം

അവളുടെ കാർകൂന്തലുകളുടെ ഛയായിൽ,
റോസാപ്പൂക്കളുടെ  സുഖമുള്ള ഗന്ധമേറ്റ്‌,
സത്യവും മിഥ്യയും ഏതെന്ന് അറിയാതെ,
അവളിൽ ലയിച്ച്, അവളെ നോക്കി ഞാനിരുന്നിരുന്നു.

ആകാശത്തിനും ഭൂമിക്കുമിടയിൽ ഞാൻ,
അവളുടെ കണ്മുനയുടെ പ്രഹരത്തിൽ ഉലഞ്ഞ്,
അവളുടെ വാക്കുകൾ മാത്രം കാതോർത്തിരുന്നു,
ലോകം മുദ്ര കുത്തി എന്നെ - "ഭ്രാന്തൻ" എന്ന്. 

എന്നാൽ അവർ അന്നറിഞ്ഞിരുന്നില്ല,
എന്റെ ഭ്രമം ആയിരുന്നെന്റെ അനുന്മാദമെന്ന്!
എങ്ങോ പോയി മറയാൻ കൊതിച്ചൊരെൻ, 
ആത്മാവിനെ ഭൂമിയിൽ തളച്ചത് ആ സ്നേഹമാണെന്ന്! അത് അങ്ങിനെ ആണ്... അല്ലെ? 
#malayalamquotes #malayalam #love #malayalamwriting #kavithai #kavitha #malayalamlovequotes

sunil daiwik

പടിപടിയായ് കയറിയ പടവുകൾ ഒക്കെയും 
   നിമിഷ നേരം കൊണ്ട് താഴെ വീഴ്ത്തുമല്ലോ  അഹങ്കാരം.... !
 #mythoughts #kavitha #yqmalayalam

sunil daiwik

കവിത : അരളിപ്പൂവിനോട്... ! 🌿🌸 pic credit : ammu ( a.k ) love #yqmalayalam #yqmalayalee #yqmalayali #kavitha

read more
 എത്ര സുന്ദരമാണെൻ 
    നിത്യ വസന്ത പുഷ്പമേ 
          കൊടും വേനലിൽ പോലും  
            നീ പതിവിലും പൂത്തൊരുങ്ങി 
                നിൽപ്പൂ എൻ മലർ വാടിയിൽ... !
               പൂജയ്ക്കെടുക്കും പുഷ്പമല്ലേ  
                 നീ എത്ര കാകോളമാണെങ്കിലും  
                        നിന്നെ ചുംബിച്ചു മൃത്യു അടഞ്ഞാൽ 
                    പ്രേമ സായൂജ്യമല്ലേ എൻ ജന്മം... ! കവിത  : അരളിപ്പൂവിനോട്... ! 🌿🌸
pic credit : ammu ( a.k )
#love #yqmalayalam #yqmalayalee #yqmalayali #kavitha

sunil daiwik


     നിരനിരയായ് ഉയരുന്ന കോൺക്രീറ്റ് 
          കാലുകൾക്കടിയിൽ പ്രകൃതി സൗന്ദര്യം 
              നിറഞ്ഞിരുന്നു , ഇന്നാ ഓർമ്മകൾ മാത്രം   
             ബാക്കിയാക്കി മാനംമുട്ടെ നിൽക്കുന്നിതാ  
     അംബര ചുംമ്പികളായ മന്ദിരങ്ങൾ....
 #യാത്രകൾ  
#mythoughts 
#yqmalayalam
 #yqmalayali 
#yqquotes 
#yqmalayalee 
#kavitha

sunil daiwik

"കണ്ണീർമഴയത്ത്..."❤️♥️ #കവിതകൾ #കവിത #kavitha #yqmalayalam #yqmalayali #yqmalayalamquotes

read more
          നിൻ ദുഃഖമറിയുവാൻ 
       അടുത്ത് വന്നപ്പോൾ
           ഓരോരോ  കള്ളങ്ങൾ 
         ചൊല്ലി  മറച്ചതെന്തേ ?
         വീണ്ടുമീ ചോദ്യത്തിന് 
                  ഉത്തരമായി നീ കണ്ണുനീർ
                      മഴയായി  പെയ്തതെന്തേ..? 
 "കണ്ണീർമഴയത്ത്..."❤️♥️
 #കവിതകൾ #കവിത 
#kavitha #yqmalayalam
 #yqmalayali #yqmalayalamquotes

Nibin K Ashok

ഒരു വരി കൂടെ.... #yqmalayalam #yqmalayali #kavitha #Memories life love #yqbaba

read more

ഈ കാറ്റിലാടുന്ന
ഇതളിട്ട മുല്ലയായ് 
ഈ പാട്ടു മൂളുന്ന
ഇണയില്ലാ കുരുവിയായ് 
തിരികെ നടക്കുവാൻ 
തിങ്കളെ കാണുവാൻ 
പറയാത്ത മോഹത്തിൻ
പതിരൊന്ന് തേടുവാൻ 
ഈണം നിറച്ചൊരാ 
ഈരടി പാടുവാൻ
ഈ സ്വപ്നഭൂമിയിൽ ജന്മം തരൂ
ഇനിയും നീയെന്നിൽ അരികെ വരൂ
ഈ രാവിലെന്നിൽ നിഴലായ് വരൂ
കണ്ണീരു പൊടിയുന്ന ഹൃദയം തരൂ
കടലാസ്സിലെഴുതിയ കവിത പെണ്ണിനായ്
ഒരു വരി കൂടെ നീ ഓർത്തു വെയ്ക്കൂ
ആ വരി എന്നിലായ് ചേർത്തെഴുതൂ...

- കണ്ണടക്കാരൻ 

 ഒരു വരി കൂടെ....



#yqmalayalam #yqmalayali #kavitha #memories #life #love #yqbaba

Nibin K Ashok

ആര് വീണാലും വേണ്ടില്ല നമ്മളിങ്ങനെ മേലോട്ട് മേലോട്ട് #yqmalayalam #yqmalayali #kavitha #malayalam life

read more
ഒറ്റത്തടിയായി
ഉയർന്നു പൊങ്ങി
നിവർന്ന പടുമരം 
ഇലകൾ കൊഴിഞ്ഞ് 
ചില്ലകൾ നുറുങ്ങി
വേരുകളറ്റ് 
ജരാനരകൾ ബാധിച്ച്
ക്ഷയിക്കും നേരവും 
ചുളിഞ്ഞാ മരമുടലിൽ
ചുറ്റി പടർന്നു പന്തലിച്ച
പേരില്ലാത്തൊരു കാട്ടുവള്ളി
പച്ച പിടിച്ച്
പറ്റി പിടിച്ച്
മേലോട്ട് മേലോട്ട്
മേലോട്ടങ്ങനെ....!!

- കണ്ണടക്കാരൻ 



 ആര് വീണാലും വേണ്ടില്ല നമ്മളിങ്ങനെ മേലോട്ട് മേലോട്ട്


#yqmalayalam #yqmalayali #kavitha #malayalam #life

Nibin K Ashok

വിദ്യാലയവും വിദ്യാർത്ഥികളും #yqmalayalam #yqmalayali #kavitha #SchoolDays #studentlife #Missing #coronavirus #Memories

read more
കുഞ്ഞിളം
കാൽ പാടുകൾ പതിയാതെ
ചെറു ചുണ്ടിൽ
നിന്നുതിരും
പാട്ടിൻ ശകലങ്ങൾ കേൾക്കാതെ
പൊന്നണിയുംസൗഹൃദത്തിൻ
പൂമൊട്ടുകൾ വിരിയാതെ
സ്വാതന്ത്ര്യത്തിൻ വെള്ളിവെളിച്ചം
കറുത്ത ബോർഡിൽ തെളിയാതെ
ഒറ്റക്കിരിപ്പുണ്ട്
കല്ലും മണ്ണും മാത്രമായി
ഹൃദയം നിലച്ചു പോയ വിദ്യാലയങ്ങൾ
എന്നിട്ടും 
മഹാമാരിയിലും
അകലങ്ങളിൽ ഇരുന്നും
കുഞ്ഞു ഹൃദയങ്ങൾ പഠിച്ചെടുക്കുന്നു
പറിച്ചെടുത്തെതെല്ലാം
മറന്നും
ഉള്ളിലെ സങ്കടങ്ങളെ പറിച്ചു നടുവാൻ 
ഉയരങ്ങളിലേക്ക് പടരുവാൻ..!!

- കണ്ണടക്കാരൻ 

 വിദ്യാലയവും വിദ്യാർത്ഥികളും




#yqmalayalam #yqmalayali #kavitha #schooldays #studentlife #missing #coronavirus #memories
loader
Home
Explore
Events
Notification
Profile