Nojoto: Largest Storytelling Platform

Best yourquotemalayali Shayari, Status, Quotes, Stories

Find the Best yourquotemalayali Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutfalling in love with you quotes, now i wanna fall in love with you, i m in love with your body, love poems for your boyfriend from the heart in hindi, love your life quotes,

  • 11 Followers
  • 160 Stories

കുമ്പാരി

പറിച്ചു നടലല്ലെടോ കൂട്ടി ചേർക്കലാണോരോ ജീവിതവും.. പടർന്നു പന്തലിക്കാൻ ഞാനൊരിടം തരാം, ഒരു വള്ളിപ്പടർപ്പ്പോൽ നീയെനിക്കായ്‌ തണലൊരുക്കുക, #yqmalayalam #yqmalayali #yourquotemalayali

read more
പറിച്ചുനടാനല്ല സഖേ,
നീ പടർന്നു പന്തലിച്ച ഇടങ്ങളിൽനിന്നും എന്നിലേക്കും,
ഒരു ചില്ല പടർത്താൻ മാത്രം പ്രണയിച്ചതാണ് ഞാൻ...  പറിച്ചു നടലല്ലെടോ കൂട്ടി ചേർക്കലാണോരോ ജീവിതവും.. പടർന്നു പന്തലിക്കാൻ ഞാനൊരിടം തരാം,
ഒരു വള്ളിപ്പടർപ്പ്പോൽ നീയെനിക്കായ്‌ തണലൊരുക്കുക,
#yqmalayalam
#yqmalayali
#yourquotemalayali

കുമ്പാരി

ഒരുവേള ജനിക്കാതിരുന്നെങ്കിൽ മരിക്കാതിരുന്നേനെ നാം... ജനിച്ചതല്ലോ ഇന്നീ മരണത്തിൻ ഹേതുവും... മരണമല്ലോ ജീവിച്ചിരുന്നെന്ന ഓർമ്മപ്പെടുത്തലും... #yqmalayalam #yqmalayali #yourquotemalayali #yourquotemalayalam

read more
അന്നൊരാ പ്രണയപ്പടർപ്പിൽ 
പൂക്കാതിരുന്നെങ്കിൽ പിരിയാതിരുന്നേനെ നാം, 
പരസ്പരം അറിയാതിരുന്നേനേ...

 ഒരുവേള ജനിക്കാതിരുന്നെങ്കിൽ മരിക്കാതിരുന്നേനെ നാം... 
ജനിച്ചതല്ലോ ഇന്നീ മരണത്തിൻ ഹേതുവും... 
മരണമല്ലോ ജീവിച്ചിരുന്നെന്ന ഓർമ്മപ്പെടുത്തലും... 
#yqmalayalam 
#yqmalayali 
#yourquotemalayali
#yourquotemalayalam

കുമ്പാരി

സ്വപ്‌നങ്ങൾ വഴിവെട്ടി ഒഴുകിയതാണാ കണ്ണീരായ് പിറന്നതും... നെഞ്ച് നുറുങ്ങിയെരിഞ്ഞൊരാ വേദനയത് മറയ്ക്കാനാണാ ചുണ്ടിൽ ചിരിയൊന്ന് പൂത്തതും... സ്ത്രീ... ഒത്തിരി സ്നേഹം എഴുതാൻ പറയുന്നതിന് Arya Santhosh Chandana Aravind

read more
ഉതിർന്നു വീണൊരാ കണ്ണീർതുള്ളിയിൽ ചേർന്നലിഞ്ഞൊരാ സ്വപ്നങ്ങളൊക്കെയും തുടച്ചുമാറ്റി നീ കൊണ്ട ചിരിയാണ് പെണ്ണേ വിണ്ണിതിൽ,
ഞാൻ കണ്ട അത്ഭുതം.... സ്വപ്‌നങ്ങൾ വഴിവെട്ടി ഒഴുകിയതാണാ 
കണ്ണീരായ് പിറന്നതും... 
നെഞ്ച് നുറുങ്ങിയെരിഞ്ഞൊരാ വേദനയത് മറയ്ക്കാനാണാ ചുണ്ടിൽ ചിരിയൊന്ന് പൂത്തതും... 

സ്ത്രീ... 
ഒത്തിരി സ്നേഹം എഴുതാൻ പറയുന്നതിന്  
Arya Santhosh
Chandana Aravind

കുമ്പാരി

ശവത്തിൽ കുത്താൻ എന്നോണം വന്നവളുടെ അണ്ണാക്കിൽ അടിച്ചു കയറ്റിയപ്പോൾ ഒരു സമാധാനം ആയിരുന്നു. അല്ലെങ്കിലും എല്ലാർക്കും കാണും ഇങ്ങനെ നക്കി ആയ ഒരു എർത്ത് .... എനിക്കൊന്നും നഷ്ടമായില്ല പ്രണയം മരിച്ചിട്ടുമില്ല.. പ്രണയിനിയുടെ ദേഹം നഷ്ടമായി ആത്മാവ് ബാക്കിയാക്കി... Sreepriya Das thanks for your poke അനിയത്തികുട്ടീ.. . ഇവിടുത്തെ മറ്റൊരു മാലാഖകുട്ടിക്കും ഒത്തിരി നന്ദി.. കൂടെ നിന്നതിനു

read more
നഷ്ടപ്രണയം അല്ലെടോ... 
ഹേയ് അങ്ങനെ തോന്നിയില്ല. 
എനിക്കൊന്നും നഷ്ടമായിട്ടില്ല ഒരു ഇത്തിരി കണ്ണീർ അല്ലാതെ...
ഈ വലിയ പന്തലിലെ ഒരറ്റത്തു അയാൾ നിൽപ്പുണ്ട്..
അലങ്കരിച്ച വസ്ത്രങ്ങൾക്കുള്ളിൽ അലങ്കരിക്കാത്ത മനസുമായി.. 
ചായം പൂശിയ മുഖത്തിൽ കലങ്ങിയ കണ്ണുകളുമായി...
ഞങ്ങളിരുവരുടെയും കണ്ണീർത്തുള്ളികളിൽ എവിടെയോ നീന്തിത്തുടിക്കുന്നുണ്ടെടോ പ്രണയം... 
കണ്ണിലെ കണ്ണീർതുള്ളികൾക്ക് ഉറവ വറ്റില്ലെങ്കിൽ
പിന്നെ എങ്ങനെ എന്റെ  പ്രണയം മരണപ്പെടും.... 
 ശവത്തിൽ കുത്താൻ എന്നോണം വന്നവളുടെ അണ്ണാക്കിൽ അടിച്ചു കയറ്റിയപ്പോൾ ഒരു സമാധാനം ആയിരുന്നു. അല്ലെങ്കിലും എല്ലാർക്കും കാണും ഇങ്ങനെ നക്കി ആയ ഒരു എർത്ത് .... 

എനിക്കൊന്നും നഷ്ടമായില്ല പ്രണയം മരിച്ചിട്ടുമില്ല.. 
പ്രണയിനിയുടെ ദേഹം നഷ്ടമായി ആത്മാവ് ബാക്കിയാക്കി... 
Sreepriya Das thanks for your poke അനിയത്തികുട്ടീ.. 
.
ഇവിടുത്തെ മറ്റൊരു മാലാഖകുട്ടിക്കും ഒത്തിരി നന്ദി.. കൂടെ നിന്നതിനു

കുമ്പാരി

നീ തന്നെയാണ് ഓമനേ അമൃതും... നീ തന്നെയാണാ കാളകൂടവും... #yqmalayalam #yqmalayali #yqmalayalamquotes #yqmalayalee #yqmalayalamquotes

read more
അവളുടെ മണിയറയിലെ മുല്ലമൊട്ടുകളേക്കാൾ-ഇത്തിരി  ചന്തം കൂടുതൽ ആയിരിക്കണം
എന്റെ കല്ലറയിലെ മുല്ലമൊട്ടുകൾക്ക്... 
അതിൽ മതിമറന്നാവണം
ഞാൻ ഉണരാതിരിക്കുന്നത്...  നീ തന്നെയാണ് ഓമനേ അമൃതും... 
നീ തന്നെയാണാ കാളകൂടവും... 

#yqmalayalam 
#yqmalayali 
#yqmalayalamquotes 
#yqmalayalee 
#yqmalayalamquotes

കുമ്പാരി

മനസ്സിൽ കുടിയിരുത്തിയതിന്റെ കരം പിരിക്കാൻ എന്നോണം ഇടയ്ക്കിടെ അവൾ ചെന്നെത്താറുണ്ട് അയാളിലേക്ക്.. ഓർമ്മകളിലൂടെ... Shinoj K.T..Mr.KT shinoj ഓർമ്മിച്ചതിന്, എഴുതാൻ പ്രേരിപ്പിക്കുന്നതിന്... സ്നേഹം 😍 #yqmalayalam #yqmalayali #yqmalayalee #yourquotemalayali

read more
ഇടംനെഞ്ചിൽ എവിടെയോ മുറിവേറ്റപോലെ ഒരു വേദന.
അയാൾ അവിടെ അമർത്തി പിടിച്ചു..
ഹൃദയത്തിന്റെ താളം തെറ്റിയോ?
അല്ല താളം തെറ്റിയത് മനസിനല്ലേ.. 
ഹൃദയമില്ലാത്തവന് ഹൃദയത്തിന്റെ താളം- തെറ്റുന്നതെങ്ങനെയാണ്? 
പലപ്പോളായി ഹൃദയം കാർന്നു തിന്നവൾ,
ഒരിറ്റുപോലും ബാക്കിയാക്കാതെ അയാളെ- ഹൃദയശൂന്യനാക്കി.
എങ്കിലും അവിടെ എന്തോ ശബ്ദം ഉണ്ടാവുന്നുണ്ട്, 
അതവളാണ് അയാളുടെ ഹൃദയം കവർന്നവൾ..
പുറത്താക്കിയിട്ടും പുറത്ത് കടക്കാൻ മടിച്ചു
വീണ്ടും വേതാളം പോലെ അയാളിലേക്ക് തിരിച്ചെത്തുന്നവൾ...
     മനസ്സിൽ കുടിയിരുത്തിയതിന്റെ കരം പിരിക്കാൻ എന്നോണം ഇടയ്ക്കിടെ അവൾ ചെന്നെത്താറുണ്ട് അയാളിലേക്ക്.. ഓർമ്മകളിലൂടെ... 
Shinoj K.T..Mr.KT shinoj ഓർമ്മിച്ചതിന്, എഴുതാൻ പ്രേരിപ്പിക്കുന്നതിന്... സ്നേഹം 😍

#yqmalayalam 
#yqmalayali 
#yqmalayalee 
#yourquotemalayali

കുമ്പാരി

എനിക്ക് മുൻപേ സഞ്ചരിക്കുന്ന കടിഞ്ഞാണില്ലാത്ത ചിന്തകളും.. ഒറ്റയാനായി ഞാനും... #yqmalayalam #yqmalayalamquotes #yqmalayali #yqmalayalee #yourquotemalayali

read more
കണ്മുന്നിൽ നിന്നും പിന്നോട്ട് ഓടി മറയുന്നവയാണ് എല്ലാം... 
നിറങ്ങൾ ചാലിച്ച കാഴ്ചകളും, പച്ചകുത്തിയപോലെ മായാത്ത അനുഭവങ്ങളും, വികാരങ്ങളും,
ബന്ധങ്ങളും കാലങ്ങളുമെല്ലാംതന്നെ
കൊഞ്ഞനംകുത്തി മറയുന്നവയാണ്. 
തീവ്രമാം പ്രണയവും അതിപ്രഹരമേല്പിച്ച് 
കൊള്ളിയാൻ കണക്കെ എന്നിലൂടെ പിന്നിലേക്ക് മറയപ്പെടും. 
ഞാൻ മാത്രം ബാക്കിയാക്കപ്പെടുന്നു... തനിയെ.. 
എനിക്ക് മുന്നേ സഞ്ചരിക്കുന്ന ചിന്തകളുമായി...  എനിക്ക് മുൻപേ സഞ്ചരിക്കുന്ന കടിഞ്ഞാണില്ലാത്ത ചിന്തകളും.. ഒറ്റയാനായി ഞാനും... 
#yqmalayalam 
#yqmalayalamquotes 
#yqmalayali 
#yqmalayalee 
#yourquotemalayali

കുമ്പാരി

ഭ്രാന്തൻ ചത്തിട്ടില്ല... ഭ്രാന്തിന് മരണവും ഇല്ല... ഭ്രാന്തൻ എല്ലാം തന്നിലേക്ക് ചേർത്ത് നിർത്തി ഉറക്കെ ചിരിച്ചവൻ Pic credit:ഞാൻ തന്നെ Taken by Nibin K Ashok ഓർമിച്ചതിന് നന്ദി, സ്നേഹം Athira Ts Athu #yqmalayali #yqmalayalam #yqmalayalee #yourquotemalayali

read more
പറഞ്ഞു കേട്ട വാക്കുകളിലൂടെ അയാൾ 
ഓടി ചെന്നത് വാക്കുകളുടെ പിന്നാമ്പുറത്തേക്ക് ആയിരുന്നു... 
ചവച്ചു തുപ്പുമ്പോൾ മറഞ്ഞു നിന്ന അർത്ഥങ്ങളിലൂടെ കണ്ണോടിച്ചു തിരികെ സംസാരിക്കുമ്പോൾ അവൾ പലപ്പോഴും ഉത്തരമില്ലായ്‌മയിലേക്ക് വഴുതി വീഴാറുണ്ടായിരുന്നു..
എങ്ങുനിന്നോ തേടി വന്ന ഒരു ഉത്തരം കൊണ്ട് മാത്രം അവൾ പിടിച്ചു നിന്നു.
 "നിങ്ങൾക്ക് ഭ്രാന്താണ് ".
ഭ്രാന്തൻ എല്ലാ തെറ്റുകളും തന്നിലേക്ക് ആവാഹിച്ചവൻ, അല്ലെങ്കിൽ
 അടിച്ചേൽപ്പിച്ചവയൊക്കെയും ചിരിച്ചു കൊണ്ട് സ്വീകരിച്ചവൻ, 
അവളിലെ ഉത്തരമില്ലായ്മ കണ്ടില്ലെന്ന് സ്വയം നടിച്ചു മുഖത്തെ ചിരിയിൽ അയാൾ എല്ലാം മായ്ക്കാറുണ്ടായിരുന്നു.
ഭ്രാന്തന് അവളോട്‌ പ്രണയം ആയിരുന്നു... അല്ല നേർത്ത ഭ്രാന്ത് തന്നെ ആയിരുന്നു.. 



 ഭ്രാന്തൻ ചത്തിട്ടില്ല... ഭ്രാന്തിന് മരണവും ഇല്ല...
ഭ്രാന്തൻ എല്ലാം തന്നിലേക്ക് ചേർത്ത് നിർത്തി ഉറക്കെ ചിരിച്ചവൻ 
Pic credit:ഞാൻ തന്നെ 
Taken by Nibin K Ashok 
ഓർമിച്ചതിന് നന്ദി, സ്നേഹം Athira Ts Athu 
#yqmalayali #yqmalayalam #yqmalayalee #yourquotemalayali

കുമ്പാരി

ഈയാംപാറ്റ.... last edition... #yqmalayali #yqmalayalam #yqmalayalee #yourquotemalayali

read more
വെണ്ണീറായെന്ന് നീ നിനച്ചിരിക്കെ 
മണ്ണിൻ ആഴങ്ങളിലേക്ക് ഊളിയിടണം.
വെന്തുരുകിയതൊക്കെയും തണുപ്പിച്ച്, 
വീണ്ടുമൊരു പുതുചിറകുമായ് പറന്നുയരണം... 
എന്നെ നിന്നോട് ചേർത്ത സന്തോഷത്തിൽ 
നീ എരിഞ്ഞമരുന്നത് ഇരുട്ടിൻമറവിൽ ഒളിച്ചിരുന്ന് നോക്കിടേണം....
ഈയാം പാറ്റ....   ഈയാംപാറ്റ.... last edition... 
#yqmalayali #yqmalayalam #yqmalayalee #yourquotemalayali

കുമ്പാരി

ആ കണ്ണുകളോട് പരാതിയില്ല... ഒരേ കാര്യം തന്നെ ഔഷധവും, വിഷവും ആകുന്നു... . #yqmalayali #yqmalayalam #yqmalayalee #yourquotemalayali

read more
ഉറങ്ങാത്ത രാത്രികളിൽ ഞാൻ നിന്നെ തിരയാറുണ്ട്...
സ്വപ്നങ്ങളിലെങ്കിലും എന്നിലേക്ക് എത്തുമെന്നോർത്ത് കണ്ണുകൾ ഇറുക്കിയടച്ച് ഉറക്കത്തെ മാടി വിളിക്കാറുണ്ട്.. 
അപ്പോഴൊക്കെയും നമുക്കിടയിൽ തളം കെട്ടി നിന്ന മൗനത്തിന്റെ ഉത്തരം ഞാൻ ചികഞ്ഞു നോക്കാറുണ്ട്...
ഉത്തരം മിക്കപ്പോഴും നിനക്ക് പിറകിൽ മറഞ്ഞുനിന്നൊരാളിലേക്ക് എത്തി നിൽക്കും... 
സങ്കടം കൊണ്ട് കലങ്ങിയ ആ കണ്ണുകൾ ആണോ നമുക്കിടയിലെ കാഴ്ചകൾ മറച്ചു മറ കെട്ടിയത്..? 
ആവണം... തെളിഞ്ഞു നിൽക്കുന്ന ഉത്തരങ്ങളെക്കാൾ വേദനാജനകം ആണ് മറഞ്ഞിരിക്കുന്നവയും, മറച്ചുവയ്ക്കുന്നവയും ആയ ഉത്തരങ്ങൾ.
അത് അല്ലെങ്കിലും അങ്ങനെയാണ്.. 
"ചില സ്നേഹങ്ങൾ തന്നെയാണ് മറ്റ് ചില സ്നേഹങ്ങൾക്ക് വിലങ്ങുതടി ആവാറുള്ളതും... "
     ആ കണ്ണുകളോട് പരാതിയില്ല... 
ഒരേ കാര്യം തന്നെ ഔഷധവും,  വിഷവും ആകുന്നു... 
. 
#yqmalayali #yqmalayalam #yqmalayalee #yourquotemalayali
loader
Home
Explore
Events
Notification
Profile